x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ത്തൂ​ർ ബ​ഡ്സ് സ്കൂ​ളി​ന് ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്


Published: December 21, 2025 07:41 AM IST | Updated: December 21, 2025 07:41 AM IST

പാ​ല​ക്കാ​ട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഡ്സ് സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ജി​ല്ലാ​ത​ല കാ​യി​ക മ​ത്സ​രം പ​റ​ളി ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു. ബ​ഡ്സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ചല​നാ​ത്മ​ക​ത, ശാ​രീ​രി​ക​ക്ഷ​മ​ത, ഏ​കാ​ഗ്ര​ത എ​ന്നി​വ മി​ക​ച്ച​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്ബ​ഡ്സ് സ്ഥാ​പ​ന​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി കാ​യി​കമ​ത്സ​ര​ത്തി​ന് കു​ടും​ബ​ശ്രീ വേ​ദി​യൊ​രു​ക്കി​യ​ത്. ജി​ല്ല​യി​ൽ ര​ണ്ടാംത​വ​ണ​യാ​ണ് ‘ബ​ഡ്സ് ഒ​ളി​ന്പി​യ’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സു​ഭാ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ. ​ശാ​ന്ത​കു​മാ​രി എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. അ​നു​രാ​ധ, പ​റ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​ൻ പി.​ജി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മാ​ർ​ച്ച് പാ​സ്റ്റോ​ടെ ആ​രം​ഭി​ച്ച കാ​യി​ക മ​ത്സ​ര​ത്തി​ൽ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഓ​ട്ട​മ​ത്സ​രം, ന​ട​ത്ത​മ​ത്സ​രം, റി​ലേ, ലോം​ഗ് ജം​പ്, ബോ​ൾ​ത്രോ, സോ​ഫ്റ്റ് ബോ​ൾ ത്രോ, ​ബാ​സ്ക​റ്റ്ബോ​ൾ ത്രോ, ​ഷോ​ട്ട് പു​ട്ട്, വീ​ൽ​ചെ​യ​ർ റേ​സ് എ​ന്നി​ങ്ങ​നെ 35 മ​ത്സ​ര​യി​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.


280 ഓ​ളം കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. 46 പോ​യി​ന്‍റു​മാ​യി ആ​ല​ത്തൂ​ർ ബ​ഡ്സ് സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 36 പോ​യി​ന്‍റു​മാ​യി അ​ഗ​ളി ബ​ഡ്സ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 29 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​നം തൃ​ത്താ​ല ബി​ആ​ർ​സി​യും വി​ള​യൂ​ർ ബി​ആ​ർ​സി​യും ക​ര​സ്ഥ​മാ​ക്

Tags : nattu vishashesham Alathur Buds School

Recent News

Corehub Up