ആലത്തൂർ: പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് വിദ്യാർഥികളുടെ ഫുട്ബോൾ ആവേശം. ഒപ്പം പ്രകൃതിസ്നേഹമെന്ന നന്മയുടെ പുതുസന്ദേശവും.
ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ മത്സരിക്കുന്ന എട്ടു ടീമുകളെ പ്രതിനിധീകരിച്ച് ആലത്തൂർ ഹോളിഫാമിലി കോൺവന്റ് സ്കൂൾ വിദ്യാർഥികൾ എട്ടു പ്ലാവിൻതൈകൾ നട്ടാണ് വേറിട്ട സന്ദേശമൊരുക്കിയത്.
സ്കൂളിലെ പ്രധാന മൈതാനത്തിനുചുറ്റും പ്ലാവിൻതൈകൾ നടുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ആലത്തൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സോണി മത്തായി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിറ്റ ചിറമേൽ അധ്യക്ഷത വഹിച്ചു.
ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പരിപാടികൾക്കു നേതൃത്വംനല്കി. സ്കൂൾ ലീഡർ അശ്വജിത്ത് സ്വാഗതവും, സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ സിനാൻ നന്ദിയും പറഞ്ഞു. വിവിധ ടീമുകളെ പ്രതിനിധീകരിച്ച് പ്രദർശനമത്സരവും സംഘടിപ്പിച്ചു.
Tags : Nattuvishesham District News