x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ണ്ഡു കൊ​മ്പ് പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ല്‍ മ​ദ്യ​പാ​നം; വാ​ച്ച്മാ​നെ​യും കു​ക്കി​നെ​യും സ​സ്‌​പെ​ന്‍​ഡു ചെ​യ്തു


Published: July 12, 2026 10:47 PM IST | Updated: July 12, 2026 10:47 PM IST

പ്രതീകാത്മക ചിത്രം

മ​റ​യൂ​ര്‍: ജോ​ലി​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച് പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​തി​ന് കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ദ​ണ്ഡു കൊ​മ്പ് പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ വാ​ച്ച്മാ​ന്‍ പി.​എ​സ്. ദി​ലീ​പി​നെ​യും കു​ക്ക് കെ.​എം. ര​വീ​ന്ദ്ര​നെ​യും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

അ​ടി​മാ​ലി ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ക്കു​ന്ന കു​ട്ടിക​ള്‍ ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ നി​ര​ന്ത​രം മ​ദ്യ​പി​ക്കു​ന്ന​തും കു​ട്ടി​ക​ള്‍​ക്ക് യ​ഥാ​സ​മ​യം ഭ​ക്ഷ​ണം ന​ല്‍​കാ​ത്ത​തും വൃ​ത്തി​യി​ല്ലാ​ത്ത​തും രു​ചി​ക​ര​മ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തും ക​ണ്ടെ​ത്തി. നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ കു​ട്ടി​ക​ള്‍ അ​ധ്യാ​പ​ക​രോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ട്രൈ​ബ​ല്‍ ഓ​ഫീ​സ​റോ​ടും ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു. തു​ട​ര്‍​ന്ന് കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശി​വ​ന്‍​രാ​ജ് അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഹോ​സ്റ്റ​ലി​ലെ​ത്തി കു​ട്ടി​ക​ളു​മാ​യി നേ​രി​ട്ട് ച​ര്‍​ച്ച ന​ട​ത്തി.

മ​റ​യൂ​ര്‍ ട്രൈ​ബ​ല്‍ ഓ​ഫീ​സ​റും അ​ടി​മാ​ലി ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രു​ടേ​യും ഭാ​ഗ​ത്ത് വീ​ഴ്ച​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​തും ഇ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​തും. 14നു ​വൈ​കു​ന്നേ​രം മൂ​ന്നി​ന് എ​ഫ്. രാ​ജ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​ട്ടു​ണ്ട്.

Tags : Alcohol consumption Nattuvishesham District News

Recent News

Corehub Up