x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദസാ​ധ്യ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം


Published: July 3, 2026 12:50 AM IST | Updated: July 3, 2026 12:50 AM IST

ആ​ല​പ്പു​ഴ: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദസാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​താ നി​ർ​ദേ​ശം. കേ​ര​ള - ല​ക്ഷ​ദീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ നാ​ളെ വ​രെ​യും ക​ർ​ണാ​ട​ക തീ​ര​ത്ത്‌ ഇ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ പാ​ടി​ല്ല. കേ​ര​ള - ല​ക്ഷ​ദീ​പ് തീ​ര​ങ്ങ​ളി​ൽ നാ​ളെ വ​രെ​യും അ​ഞ്ചു വ​രെ ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ലും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

സോ​മാ​ലി​യ​ൻ തീ​രം, ഒ​മാ​ൻ തീ​രം, തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ- മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ, വ​ട​ക്ക​ൻ അ​റ​ബി​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​കാം.

അ​ഞ്ചുവ​രെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല​പ്പോ​ൾ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും കാ​റ്റ് വീ​ശി​യ​ടി​ക്കാം.
മ​ഹാ​രാ​ഷ്‌ട്ര തീ​രം മു​ത​ൽ ക​ർ​ണാ​ട​ക തീ​രം വ​രെ സ​മു​ദ്ര​നി​ര​പ്പി​ൽ തീ​ര​ദേ​ശ ന്യൂ​ന​മ​ർദ പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും തെ​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​നും മു​ക​ളി​ലാ​യി ച​ക്ര​വാ​തച്ചുഴി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം ഇ​ന്ന് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും അ​തി​ന​ടു​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​യി ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ഞ്ചാം തീ​യ​തി വ​രെ നേ​രി​യ ഇ​ട​ത്ത​രം മ​ഴയ്​ക്കും സാ​ധ്യ​ത​യു​ണ്ട്.

Tags : Nattuvishesham District news

Recent News

Corehub Up