x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്‌​സൈ​സ് ഓ​ഫിസു​ക​ളി​ല്‍ ച​ട്ട​വി​രു​ദ്ധ സ്ഥ​ലം​മാ​റ്റ​മെ​ന്ന്

വെബ് ഡെസ്ക്
Published: September 23, 2026 11:12 PM IST | Updated: September 23, 2026 11:12 PM IST

എ​ക്‌​സൈ​സ്

​തൊ​ടു​പു​ഴ: എ​ക്‌​സൈ​സ് വ​കു​പ്പി​ല്‍ ഫീ​ല്‍​ഡ് ഓ​ഫി​സു​ക​ളി​ല്‍ ച​ട്ടവി​രു​ദ്ധ സ്ഥ​ലം​മാ​റ്റ​മെ​ന്ന് പ​രാ​തി. ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലേ​ക്കും വി​വി​ധ സ​ബ് ഓ​ഫിസു​ക​ളി​ലേ​ക്കു​മാ​ണ് ജീ​വ​ന​ക്കാ​രെ മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഫീ​ല്‍​ഡ് ഓ​ഫിസു​ക​ളി​ല്‍ ഒ​രു ജീ​വ​ന​ക്കാ​ര​ന് ര​ണ്ടു​ വ​ര്‍​ഷം​വ​രെ ജോ​ലി​ചെ​യ്യാം. എ​ന്നാ​ല്‍ ര​ണ്ടു​ വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കാ​ത്ത ജീ​വ​ന​ക്കാ​രെ​യും സ്ഥ​ലം​മാ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഫീ​ല്‍​ഡ് ഓ​ഫിസ​ര്‍​മാ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ന് ഏ​പ്രി​ലി​ല്‍ ഓ​പ്ഷ​നു​ക​ള്‍ ക്ഷ​ണി​ക്കു​ക​യും സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന​കം പൊ​തു സ്ഥ​ലം​മാ​റ്റം ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ല​വി​ലു​ള്ള നി​ര്‍​ദേ​ശം.

എ​ന്നാ​ല്‍ ഇ​തെ​ല്ലാം മ​റി​ക​ട​ന്നാ​ണ് പു​തി​യ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ്. 24 പ്രി​വ​ന്‍റീ​വ് ഓ​ഫിസ​ര്‍​മാ​ര്‍, 71 സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​ര്‍, ര​ണ്ടു​വീ​തം വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫിസ​ര്‍​മാ​രെ​യും സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ ഡ്രൈ​വ​ര്‍​മാ​രെ​യു​മാ​ണ് സ്ഥ​ലം​മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലേ​ക്കു​ള്ള ഓ​പ്ഷ​ന്‍ മാ​ത്ര​മാ​ണ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി​ളി​ച്ചി​രു​ന്ന​ത്. ഇ​ടു​ക്കി എ​ക്‌​സൈ​സ് ഡി​വി​ഷ​നി​ലെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലേ​ക്ക് നി​യ​മി​ച്ചി​രു​ന്ന​വ​ര്‍ ആ​റു​മാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ​തോ​ടെ ഇ​വ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം ന​ല്‍​കി പ​ക​രം നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്.

ജീ​വ​ന​ക്കാ​രു​ടെ ഓ​ണ്‍​ലൈ​ന്‍ സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ ​ട്രാ​ന്‍​സ്ഫ​ര്‍/ ഇ-​റോ​ള്‍ സോ​ഫ്റ്റ്‌​വേ​റി​ല്‍ ആ​റ് ഓ​പ്ഷ​നു​ക​ള്‍ ന​ല്‍​കാം. ചി​ല ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ ആ​റ് ഓ​പ്ഷ​നു​ക​ളി​ല്‍ ഒ​ന്നു​പോ​ലും പ​രി​ഗ​ണി​ക്കാ​തെ സ്ഥ​ലം​മാ​റ്റി​യെ​ന്നും പ​രാ​തി​യു​യ​ര്‍​ന്നി​ട്ടു​ണ്ട്.

കു​മ​ളി​യി​ല്‍​നി​ന്ന് തൊ​ടു​പു​ഴ, ദേ​വി​കു​ള​ത്തു​നി​ന്ന് കു​മ​ളി, ക​മ്പം​മെ​ട്ടുനി​ന്ന് അ​ടി​മാ​ലി, ചി​ന്നാ​റി​ല്‍നി​ന്നും ക​മ്പം​മെ​ട്ടുനി​ന്നും തൊ​ടു​പു​ഴ തു​ട​ങ്ങി​ ദൂ​ര സ്ഥ​ലം​മാ​റ്റ​ങ്ങ​ളാ​ണ് ഉ​ത്ത​ര​വി​ലേ​റെ​യും. ഇ​ത് കു​ടും​ബ​പ​ര​മാ​യും യാ​ത്രാ സം​ബ​ന്ധ​മാ​യും ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കും.

സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ്, ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ ഇ ​റോ​ള്‍ ഓ​പ്ഷ​നു​ക​ള്‍, ഓ​രോ ജീ​വ​ന​ക്കാ​ര​ന്‍റെ​യും നി​ല​വി​ലെ ഓ​ഫി​സി​ലെ സേ​വ​ന കാ​ല​യ​ള​വ്, ചെ​ക്ക്‌​പോ​സ്റ്റ് നി​യ​മ​ന​ത്തി​ലെ സീ​നി​യോ​റി​റ്റി എ​ന്നി​വ പ​രി​ശോ​ധി​ച്ച് സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ളി​ല്‍ ച​ട്ട​ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Excise offices

Recent News

Corehub Up