x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചാ​ടി​യി​ൽ അ​ശാ​സ്ത്രീ​യ ഓ​ട​നി​ർ​മാ​ണമെന്ന് ആക്ഷേപം


Published: June 30, 2026 06:16 AM IST | Updated: June 30, 2026 06:16 AM IST

ഉ​ള്ളൂ​ര്‍: മെ​ഡി​ക്ക​ല്‍​കോ​ള​ജ് മ​ഞ്ചാ​ടി വെ​ട​ല ന​ഗ​ര്‍ ഭാ​ഗ​ത്തെ അ​ശാ​സ്ത്രീ​യ​മാ​യ ഓ​ട​നി​ര്‍​മാ​ണ​ത്തെ​ക്കു​റി​ച്ച് വ്യാ​പ​ക​മാ​യ പ​രാ​തി. മെ​ഡി​ക്ക​ല്‍ കോ​ള​ജ്-​മ​ഞ്ചാ​ടി-​കിം​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യാ​ണ് വെ​ട​ല ന​ഗ​ര്‍ ഭാ​ഗ​ത്ത് റോ​ഡി​നു​കു​റു​കെ ഓ​ട നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണു നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​ല്‍ ഓ​ട​യ്ക്കു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മൂ​ന്നി​ഞ്ച്, നാ​ലി​ഞ്ച് വ​ലു​പ്പ​മു​ള്ള ര​ണ്ട് പ്ര​ധാ​ന കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നു​ക​ളും ഇ​തേ വ​ലു​പ്പ​ത്തി​ലു​ള്ള ഒ​രു കേ​ബി​ളും മാ​റ്റി​സ്ഥാ​പി​ക്കാ​തെ​യാ​ണ്, നി​ല​വി​ല്‍ അ​വ​യ്ക്ക് മു​ക​ളി​ലാ​യി സ്ലാ​ബ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​നി ഇ​തി​നു​മു​ക​ളി​ല്‍ സി​മ​ന്‍റി​ട്ട് ടാ​ര്‍ ചെ​യ്യു​ന്ന പ​ണി മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് മ​ഞ്ചാ​ടി​റോ​ഡി​ലേ​ക്ക് വെ​ള്ളം ഉ​ള്‍​പ്പെ​ടെ ഒ​ഴു​കി വ​രു​ന്ന ഈ ​ഓ​ട​യ്ക്കു​ള്ളി​ല്‍ വി​ല​ങ്ങ​നെ പൈ​പ്പു​ക​ള്‍ കി​ട​ക്കു​ന്ന​തു ഭാ​വി​യി​ല്‍ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും.

ഒ​ഴു​കി​വ​രു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ പൈ​പ്പു​ക​ളി​ല്‍ ത​ട​ഞ്ഞു​നി​ന്ന് ഓ​ട പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞു​പോ​കാ​ന്‍ ഇ​തു കാ​ര​ണ​മാ​കും. ശ​ക്ത​മാ​യ മ​ഴ​ക്കാ​ല​ത്ത് അ​മി​ത​മാ​യി ഒ​ഴു​ക്കു​ണ്ടാ​യാ​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ പൊ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ അ​തു ക​ണ്ടെ​ത്താ​നും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നും കാ​ല​താ​മ​സ​മു​ണ്ടാ​യേ​ക്കാം.

ഏ​റ്റ​വും ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യം ഓ​ട​യ്ക്കു​ള്ളി​ല്‍​വ​ച്ചു പൈ​പ്പ് പൊ​ട്ടി​യാ​ല്‍ മ​ലി​ന​ജ​ല​വും മാ​ലി​ന്യ​ങ്ങ​ളും ബാ​ക്ടീ​രി​യ​ക​ളും കു​ടി​വെ​ള്ള​ത്തി​ല്‍ നേ​രി​ട്ട് ക​ല​രു​മെ​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ ഷി​ഗ​ല്ല, അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യു​ണ്ടാ​യാ​ല്‍ അ​തു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.

കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ലൊ​ക്കെ ഇ​തു പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. ഇ​തു​വ​ലി​യൊ​രു പൊ​തു​ജ​നാ​രോ​ഗ്യ ദു​ര​ന്ത​ത്തി​നും വ​ഴി​വെ​യ്ക്കും. പ​ണി പൂ​ർ​ത്തി​യാ​യി ടാ​ര്‍ ചെ​യ്തു​ക​ഴി​ഞ്ഞാ​ല്‍ കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ മാ​റ്റു​ക എ​ന്ന​തു കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടാ​കും. അ​തു​കൊ​ണ്ട് നി​ല​വി​ലെ ഓ​ട​നി​ര്‍​മാ​ണം നി​ര്‍​ത്തി ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : nattu vishesham Allegations of unscientific construction

Recent News

Corehub Up