ആല്ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും ചേര്ന്നു സംഘടിപ്പിച്ച വാക്കത്തണ് ആന്റോ ആന്റണി എംപി ഫ്ളാഗ് ഓഫ് ചെയ്യുന്നു.
തിരുവല്ല: ലോക പാലിയേറ്റീവ് കെയര് ദിനാചരണത്തിനു മുന്നോടിയായി ആല്ഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറും തിരുവല്ലയില് സംഘടിപ്പിച്ച കംപാഷണേറ്റ് യൂത്ത് വാക്കത്തണ് ആന്റോ ആന്റണി എംപി ഫ്ളാഗ് ഓഫ് ചെയ്തു. മുനിസിപ്പല് കൗണ്സിലര് ജീന ആന് ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു.
17 വിദ്യാഭ്യാസ സ്ഥാപനങ്ങളില്നിന്നായി 1100 വിദ്യാര്ഥികള് വാക്കത്തണില് പങ്കെടുത്തു. സംസ്ഥാനം മുഴുവന് മെച്ചപ്പെട്ട പാലിയേറ്റീവ് കെയര് സംവിധാനവും അതിനെ പിന്തുണയ്ക്കാന് കാരുണ്യ യുവസമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം മുതല് കാസര്ഗോഡ് വരെ ആല്ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില് വാക്കത്തണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഓപ്പണ് സ്റ്റേജില് നടന്ന സമാപനസമ്മേളനത്തില് ആല്ഫ ഗവേണിംഗ് കൗണ്സില് അംഗം ചന്ദ്രമോഹന് നായര്, ആല്ഫ കമ്യൂണിറ്റി ഡയറക്ടര് സുരേഷ് ശ്രീധരന്, വിഷന് 2030 സ്റ്റേറ്റ് കോ-ഓര്ഡിനേറ്റര് അംജിത്ത്കുമാര്, ആല്ഫ തിരുവല്ല സെന്റര് സെക്രട്ടറി കെ.എസ്. പ്രകാശ്, കമ്യൂണിറ്റി ഡവലപ്മെന്റ് ഓഫീസര് എബിന് മാത്യു സാം എന്നിവര് പ്രസംഗിച്ചു. തിരുവല്ല എസ്സിഎസ് ഹയര് സെക്കന്ഡറി സ്കൂളില് ഷീന ഷിബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tags : District News Nattuvishesham Alpha Palliative Care Walkathon Thiruvalla