x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ന​ം‍ സ്വ​ര്‍​ഗ​ത്തി​ലേ​​ക്കു​ള്ള വ​ഴി​യെ​ന്ന് അ​ല്‍​ഫോ​ന്‍​സാ​മ്മ കാ​ണി​ച്ചു​ത​ന്നു: ​മോ​ണ്‍.​ വേ​ത്താ​ന​ത്ത്

വെബ് ഡെസ്ക്
Published: July 22, 2026 11:49 PM IST | Updated: July 22, 2026 11:49 PM IST

മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കുന്നു.

ഭ​ര​ണ​ങ്ങാ​നം: രോ​ഗ​ങ്ങ​ള്‍, വി​മ​ര്‍​ശ​ന​ങ്ങ​ള്‍, തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ തു​ട​ങ്ങി​യ സ​ഹ​ന​ങ്ങ​ള്‍ സ്വ​ര്‍​ഗ​ത്തി​ലേ​ക്കു​ള്ള വ​ഴി​യാ​യി സ്വീ​ക​രി​ച്ച് ന​മു​ക്ക് മു​ന്‍​പേ സ്വ​ര്‍​ഗ​ത്തി​ലെത്തി​യ വി​ശു​ദ്ധ​യാ​ണ് അ​ല്‍​ഫോ​ൻ​സാ​മ്മ​യെ​ന്ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്. ഭ​ര​ണ​ങ്ങാ​ന​ത്ത് അ​ല്‍​ഫോ​ന്‍​സ തി​രു​നാ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വി​ത​ത്തി​ലെ ഒ​രു സ​ഹ​ന​വും നി​ര​ര്‍​ത്ഥ​ക​മ​ല്ല. അ​തി​ന് ദൈ​വി​ക​മാ​യ പ​ദ്ധ​തി​യു​ണ്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ല്‍ അ​ല്‍​ഫോ​ന്‍​സാ​മ്മ​യി​ലൂ​ടെ ദൈ​വം ന​ല്‍​കി​യ അ​നു​ഗ്ര​ഹ​ത്തി​ന് ന​ന്ദി പ​റ​യാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ സാ​ക്ഷ്യം അ​ല്‍​ഫോ​ന്‍​സാ​മ്മ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഇ​ന്നും ജീ​വി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​നാ​ളി​ന്‍റെ നാ​ലാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ഫാ. ​ജോ​സ​ഫ് താ​ന്നി​ക്കാ​പ്പാ​റ, ഫാ. ​ഏബ്രഹാം ക​ണി​യാം​പ​ടി​ക്ക​ല്‍, ഫാ. ​മാ​ര്‍​ട്ടി​ന്‍ ക​ല്ല​റ​യ്ക്ക​ല്‍, ഫാ. ​ബ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, ഫാ. ​ജോ​ര്‍​ജ് തെ​രു​വി​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ​സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍, ഫാ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി, ഫാ.​ ജേ​ക്ക​ബ് പു​തി​യാ​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​ അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി. വൈ​കു​ന്നേ​രം 6.15ന് ​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ ചെ​രി​പു​റ​ത്ത് ജ​പ​മാ​ല തി​രി​പ്ര​ദ​ക്ഷി​ണം ന​യി​ച്ചു.

ഇ​ന്നലെ അ​ല്‍​ഫോ​ന്‍​സി​യ​ന്‍ പ്ര​വാ​സി​ദി​ന​മാ​യി ആ​ച​രി​ച്ചു. പ്ര​വാ​സി​ക​ള്‍​ക്കുവേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ആ​ശീര്‍​വാ​ദ പ്രാ​ര്‍​ഥ​ന ന​ട​ത്തി.

മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് തി​രു​നാ​ള്‍ ഗാ​നം പ്ര​കാ​ശ​നം ചെ​യ്തു. റെ​ക്ട​ര്‍ ഫാ.​ഡോ. അ​ഗ​സ്റ്റി​ന്‍ പാ​ല​യ്ക്ക​പ്പ​റ​മ്പി​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ന​ടു​ത്ത​ടം, ഫാ. ​മാ​ത്യു കു​റ്റി​യാ​നി​ക്ക​ല്‍, ഫാ. ​ആന്‍റ​ണി തോ​ണ​ക്ക​ര, ഫാ. ​അ​ല​ക്‌​സ് കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്ന്

അ​ല്‍​ഫോ​ന്‍​സി​യ​ന്‍ കു​ടും​ബ​ദി​നം

പു​ല​ര്‍​ച്ചെ 5.30 വി​ശു​ദ്ധ കു​ര്‍​ബാ​ന: ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി (ഡ​യ​റ​ക്ട​ര്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി, 6.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന: ഫാ.​ഡോ. ജോ​സ​ഫ് തെ​ക്കേ​ക്ക​രോ​ട്ട് എം​എ​സ്ടി (അ​സി​സ്റ്റ​ന്‍​സ് സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ എം​എ​സ്ടി ഭ​ര​ണ​ങ്ങാ​നം), 8.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന: ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ള്ളീ​റ്റ് (വി​കാ​രി തു​ട​ങ്ങനാട് ഫൊ​റോ​ന പ​ള്ളി), പ​ത്തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന: ഫാ.​ഡോ. ജോ​സ് കാ​ക്ക​ല്ലി​ല്‍ (സ്പി​രി​ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍ സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ല്‍ മേ​ജ​ര്‍ സെ​മി​നാ​രി ആ​ലു​വ), 11.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന ല​ത്തീ​ന്‍​ക്ര​മം: മാ​ര്‍ ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ല്‍ (കൊ​ച്ചി ബി​ഷ​പ്). ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന: ഫാ.​ഡോ. കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ത​കി​ടി​യേ​ല്‍ (ല​ക്ച​റ​ര്‍ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് പാ​ലാ), 3.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന: ഫാ.​ഡോ. തോ​മ​സ് പു​ന്ന​ത്താ​ന​ത്ത് (വി​കാ​രി കി​ഴ​ത​ടി​യൂ​ര്‍), വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന: ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം (വി​കാ​രി ക​ടു​ത്തു​രു​ത്തി ഫൊ​റോ​ന പ​ള്ളി), കു​ടും​ബ​ങ്ങ​ള്‍​ക്കുവേ​ണ്ടി പ്ര​ത്യേ​ക ആ​ശീര്‍​വാ​ദ പ്രാര്‍​ഥ​ന. 6.15ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം: ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പേ​ണ്ടാ​ന​ത്ത് (അ​സി​സ്റ്റ​ന്‍റ് വി​കാ​രി കാ​ഞ്ഞി​ര​മ​റ്റം), ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന: ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ട്ടു​പ​റ​യി​ല്‍ (വി​കാ​രി തി​ട​നാ​ട്).

 

Tags : Alphonsamma NattuVishasham DistrictNews

Recent News

Corehub Up