പുലാമന്തോള് എയുപി സ്കൂളിലെ 1986 ഏഴാം ക്ലാസ് ബാച്ചുകാര്
പുലാമന്തോള്: നാല്പത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില് 1986-ലെ ഏഴാം ക്ലാസ് ബാച്ചുകാര് വീണ്ടും ഒരുമിച്ചു. പുലാമന്തോള് എയുപി സ്കൂളില് സംഘടിപ്പിച്ച "തിരികെ' പൂര്വവിദ്യാര്ഥികളുടെ വലിയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. 77 പേര് പങ്കെടുത്ത സംഗമം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വിടപറഞ്ഞുപോയ സഹപാഠികളെയും അധ്യാപകരെയും അനുസ്മരിച്ചു. ഷീജ അധ്യക്ഷത വഹിച്ചു. പ്രസന്ന, നന്ദിനി, രാധാകൃഷ്ണന്, പുഷ്പലത തുടങ്ങിയവര് പഴയകാല ഓര്മകള് പങ്കുവച്ച് പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.