x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ലു​വ അ​തു​ൽ കൊ​ല​ക്കേ​സ്: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു 


Published: June 10, 2026 06:28 AM IST | Updated: June 10, 2026 06:28 AM IST

കൊ​ല്ലം: ഗു​ണ്ടാ​നേ​താ​വാ​യ അ​ലു​വ അ​തു​ലി​നെ പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സം​ഭ​വം ന​ട​ന്ന​തി​ന്‍റെ 87-ാം ദി​വ​സം ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കൊ​ല്ല​പ്പെ​ട്ട അ​തു​ലി​ന്‍റെ വ​യ​ന​കം സം​ഘ​വും ത​ഴ​വാ ക​ട​ത്തൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പൂ​ർ​വ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

50 ലേ​റെ മ​ഹ​സ​റു​ക​ളും കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളും നൂ​റി​ല​ധി​കം തൊ​ണ്ടി മു​ത​ല​ക​ളും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. കൃ​ത്യ​സ്ഥ​ല​ത്തെ​യും കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ​യും 50 ൽ ​അ​ധി​കം കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ 15 ഓ​ളം കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വാ​യി ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും ഹാ​ജ​രാ​ക്കി​യ തൊ​ണ്ടി മു​ത​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കേ​സി​ലെ 15 പ്ര​തി​ക​ളി​ൽ 13 പ്ര​തി​ക​ളെ​യും കു​റ്റ​കൃ​ത്യം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​ന​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ൾ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​നാ​ണ് പോ​ലീ​സ് സ​മ​യ​ബ​ന്ധി​ത​മാ​യി 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ​ത്. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ത​ന്നെ വി​ചാ​ര​ണ​യും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2025 മാ​ർ​ച്ച് 27ന് ​ന​ട​ന്ന ജിം ​സ​ന്തോ​ഷ് കൊ​ല​പാ​ത​ക കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട അ​തു​ൽ.

ജിം ​സ​ന്തോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​ൾ ക​ട​ത്തൂ​ർ സ്വ​ദേ​ശി അ​നീ​റി​നെ​യും ആ​ക്ര​മി​ച്ചി​രു​ന്നു. അ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ അ​നീ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​ലു​വ അ​തു​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​യാ​ളി സം​ഘ​ത്തി​ലെ എ​ട്ടോ​ളം പേ​രെ സം​ഭ​വ ദി​വ​സം രാ​ത്രി ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up