ചീര കൃഷി വിളവെടുപ്പ് എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിന്‍കര : കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ചീര കൃഷി വിളവെടുപ്പ് എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.ആര്. പ്രാണകുമാര്‍, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ, പഞ്ചായത്ത് അംഗം ദിവാകരന്, എച്ച്എസ്എസ് പ്രിന്‍സിപ്പൽ ജെ.വി. അനിത, വിഎച്ച്എസ്ഇ പ്രിന്‍സിപ്പൽ കെ. സംഗീത, ഹെഡ്മിസ്ട്രസ് കെ.എസ്. സരിത, പിടിഎ പ്രസിഡന്റ് ബൈജുകുമാര്‍, കാര്‍ഷിക ക്ലബ് കണ്‍വീനര്‍ മിനി, കൃഷി ഓഫീസര്‍, പിടിഎ ഭാരവാഹികള്‍, അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews Govt. VHSS