അമ്പലത്തറ ബിദിയാല്‍ അങ്കണവാടിക്കായി നിർമിച്ച പുതിയ കെട്ടിടം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
അമ്പലത്തറ: ബിദിയാല്‍ അങ്കണവാടിക്കായി നിർമിച്ച പുതിയ കെട്ടിടം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബുരാജ്, ജനപ്രതിനിധികളായ കെ. സുനിത, സി. കൃഷ്ണകുമാര്‍, പി. സന്തോഷ് കുമാര്‍, എം. രതീഷ്, സിഡിപിഒ കെ. ബീന, ഐസിഡിഎസ് സൂപ്പർവൈസർ ടി.വി. ലേഖ, ഷൈനി, വി. രാജേന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു. നിർമാണ ചുമതല നിർവഹിച്ച അസി. എക്സിക്യുട്ടീവ് എൻജിനിയർ ടി.വി. രമ്യ, കരാറുകാരൻ മൻസൂർ കുഞ്ഞാമു എന്നിവരെ ആദരിച്ചു. പഞ്ചായത്ത് എട്ടാം വാർഡ് സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങളും കളിപ്പാട്ടങ്ങളും നൽകി. പരിപാടിയോടനുബന്ധിച്ച് ഘോഷയാത്രയും മധുരപലഹാരവിതരണവും നടന്നു.
Tags : Ambalathara nattuvishesham local news