എടത്വ: പൊതുജനങ്ങളുടെ വളരെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലവടി കുടുംബാരോഗ്യകേന്ദ്രത്തിന് ഇനിമുതല്‍ ആംബുലന്‍സ് സൗകര്യം. ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ പുതിയ ആംബുലന്‍സിന്റെ ഉദ്ഘാടനവും സമര്‍പ്പണവും റെജി ചെറിയാന് എംഎല്‍എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് പ്രതിനിധികളായ എ. അനുബിസ്, വിപിന്‍ പി. ഉണ്ണിത്താന് എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ എംഎല്‍എക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ്മ സുധാകരന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷമാരായ റീത്താമ്മ, മോളമ്മ, സുജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു പാലത്തിങ്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local news