x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം: ഈ ​മാ​സം മ​രി​ച്ച മൂ​ന്നി​ല്‍ ര​ണ്ടു പേ​ര്‍ ആ​ല​പ്പു​ഴക്കാ​ര്‍


Published: May 11, 2026 11:36 PM IST | Updated: May 11, 2026 11:36 PM IST

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം പി​ടി​മു​റു​ക്കു​ന്നു. ഈ ​വ​ര്‍​ഷം മാ​ത്രം 20 പേ​രാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്. ഈ ​മാ​സം മ​രി​ച്ച മൂ​ന്നി​ല്‍ ര​ണ്ടു പേ​ര്‍ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ അ​തീ​വ ജാ​ഗ്ര​തവേ​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കു​ളി​ക്കാ​ത്ത​വ​രി​ലും രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​മെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നീ​രൊ​ഴു​ക്ക് നി​ല​ച്ച വെ​ള്ള​ത്തി​ലോ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ കെ​ട്ടി​കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ലോ കു​ളി​ക്കു​ന്ന​വ​രി​ലും നൈ​ഗ്ലെ​റി​യ ഫൗ​ള​റി എ​ന്ന അ​മീ​ബ മൂ​ക്കി​ലൂ​ടെ പ്ര​വേ​ശി​ച്ച് ത​ല​ച്ചോ​റി​ല്‍ എ​ത്തു​ക​യും രോ​ഗം ക​ഠി​ന​മാ​കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​ണ്.

എ​ന്നാ​ല്‍, ഈ ​മാ​സം ജി​ല്ല​യി​ല്‍ മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച​വ​രി​ല്‍ അ​ഞ്ചി​ല്‍ നാ​ലു പേ​രി​ലും ക​ണ്ടെ​ത്തി​യ​ത് അ​മീ​ബ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന അ​ക്കാ​ന്ത​മീ​ബ​യാ​യി​രു​ന്നു എ​ന്നാ​ണ് ആ​രോ​ഗ്യവ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 201 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ങ്കി​ല്‍ ഈ ​വ​ര്‍​ഷം അ​ഞ്ചു മാ​സ​ത്തി​നു​ള്ളി​ല്‍ 200 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 20 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 80 ശ​ത​മാ​നം പേ​രി​ലും അ​ക്കാ​ന്ത​മീ​ബ​യാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, നൈ​ഗ്ലേ​റി​യ ഫൗ​ള​റി പോ​ലെ അ​ത്ര ഭീ​ക​ര​മ​ല്ല അ​ക്കാ​ന്ത​മീ​ബ. നൈ​ഗ്ലേ​റി​യ ഫൗ​ള​റി ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചാ​ല്‍ വ​ള​രെ പെ​ട്ടെ​ന്നുത​ന്നെ രോ​ഗം മൂ​ര്‍​ച്ഛി​ക്കും. അ​ക്കാ​ന്ത​മീ​ബ​യു​ടെ പ്ര​തി​ക​ര​ണം വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​ണ്. ശു​ദ്ധ​ജ​ല​ത്തി​ലും മ​ണ്ണി​ലും അ​ക്കാ​ന്ത​മീ​ബ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ഇ​ത് ക​ണ്ണി​ലൂ​ടെ​യും മൂ​ക്കി​ലൂ​ടെ​യു​മെ​ല്ലാം ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കും.

അ​തി​നാ​ലാ​ണ് മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​മി​ല്ലാ​ത്ത​വ​രി​ലും അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ക്കു​ന്ന​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ നൈ​ഗ്ലോ​റി​യ ഫൗ​ള​റി കൂ​ടു​ത​ലാ​യി വ​ള​രും. കാ​ലാ​വ​സ്ഥാവ്യ​തി​യാ​ന​വും താ​പ​നി​ല ഉ​യ​രു​ന്ന​തും രോ​ഗം വ്യാ​പ​ക​മാ​കാ​ന്‍ കാ​ര​ണ​മാ​കും. മാ​ത്ര​മ​ല്ല ഇ​ളം ചൂ​ടു​വെ​ള്ളം അ​മീ​ബ​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്.

2025 ഏ​പ്രി​ല്‍ മാ​സ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.​ തീ​വ്ര​മാ​യ ത​ല​വേ​ദ​ന, പ​നി, ഓ​ക്കാ​നം, ഛര്‍​ദി, ക​ഴു​ത്ത് തി​രി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, വെ​ളി​ച്ച​ത്തി​ലേ​ക്ക് നോ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് എ​ന്നി​വ​യാ​ണ് പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ള്‍. ശു​ദ്ധ​ജ​ലം സം​ഭ​രി​ക്കു​ന്ന കി​ണ​റു​ക​ളും ടാ​ങ്കു​ക​ളും ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​രോ​ധ ന​ട​പ​ടി.

Tags : Amebic encephalitis nattuvishesham local news

Recent News

Corehub Up