മാറനല്ലൂർ പഞ്ചായത്തിന്റെയും ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡ
മാറനല്ലൂർ: ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് മാറനല്ലൂർ ആയുർവേദ ആശുപത്രിയുടെയും മാറനല്ലൂർ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കുമാരി പി.എസ്. മായ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന തങ്കച്ചി അധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. അജി, ആയുർവേദ മെഡിക്കൽ ഓഫീസർ രജനി എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews medical camp