x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്കം മ​ഹാ​ദേ​വ​ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ​ന​ട​ വ​ള​വി​ലെ റിഫ്‌ള​ക്ട​റും അ​തി​ർ​ത്തി​ക്കല്ലും അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർത്തു

വെബ് ഡെസ്ക്
Published: July 25, 2026 11:37 PM IST | Updated: July 25, 2026 11:37 PM IST

പ്രതീകാത്മക ചിത്രം

വൈ​ക്കം:​ വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ​ന​ട​യി​ൽനി​ന്നു പ​ടി​ഞ്ഞാ​റെ​ന​ട​യി​ലേ​ക്ക് തി​രി​യു​ന്ന റോ​ഡി​ലെ വ​ള​വി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന റിഫ്‌ള​ക്ട​റും അ​തി​ർ​ത്തി​ക്കല്ലും വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ത്തു. വാ​ഹ​നം ത​ട്ടി റോ​ഡി​ന്‍റെ സ​മീ​പ​മു​ള്ള പ​ത്താ​യ​പ്പു​ര​യു​ടെ ഓ​ടു​ക​ളും ക​ഴു​ക്കോ​ലു​ക​ളും താ​ഴെ വീ​ണു. ക​ഴി​ഞ്ഞ രാ​ത്രി അ​ജ്ഞാ​ത വാ​ഹ​നം ത​ട്ടി​യാ​ണ് റിഫ്‌ള​ക്ട​റും അ​തി​ർ​ത്തി ക​ല്ലും ത​ക​ർ​ന്ന​ത്

 ​ര​ണ്ടാ​ഴ്ച മു​മ്പ് റിഫ്‌ളക്ട​റും അ​തി​ർ​ത്തി​ക​ല്ലും വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്നി​രു​ന്നു.​ മ​രാ​മ​ത്ത് വി​ഭാ​ഗം പോ​ലീസി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെത്തുട​ർ​ന്ന് അ​ധി​കൃ​ത​ർ റിഫ്‌ള​ക്ട​റും അ​തി​ർ​ത്തി​ക്ക​ല്ലും പ​ഴ​യ രീ​തി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്നു. വൈ​ക്കം ക്ഷേ​ത്ര​ത്തി​ലെ പ​ത്താ​യ​പ്പു​ര​യു​ടെ മേ​ൽ​ക്കൂരയി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി ഓ​ടും മേ​ൽ​ക്കൂ​ര​യും ത​ക​രു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് റിഫ്‌ള​ക്ട​റും അ​തി​ർ​ത്തി​ക്കല്ലും​ സ്ഥാ​പി​ച്ച​ത്. തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് സ്ഥാ​പി​ച്ച​താ​ണ് ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റെ മൂ​ല​യി​ലു​ള്ള പ​ത്താ​യ​പ്പു​ര.

Tags : NattuVishasham DistrictNews

Recent News

Corehub Up