പ്രതീകാത്മക ചിത്രം
അഞ്ചല്: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ തിരുന്നാളും എട്ടുനോമ്പാചാരണവും സെപ്റ്റംബര് ഒന്നുമുതല് ഒമ്പതുവരെയുള്ള ദിവസങ്ങളില് നടക്കും. ഒന്നിന് വികാരി ഫാ. ബോവസ് മാത്യു കൊടിയേറ്റും. എല്ലാ ദിവസവും വൈകുന്നേരം 4.30ന് സന്ധ്യാപ്രാര്ഥനയും നവനാള് പ്രാര്ഥനയും കുര്ബാനയും നടക്കും. എട്ടിന് വൈകുന്നേരം അഞ്ചിന് കുര്ബാനയും തുടര്ന്ന് മെഴുകുതിരി പ്രദക്ഷിണവും നടക്കും. പ്രദക്ഷിണം പള്ളിയില്നിന്നു പുറപ്പെട്ട് ആര്ഒ ജംഗ്ഷന് വഴി തിരികെ മേരീമാതാ പള്ളി കുരിശടി വരെ പോയി പള്ളിയില് തിരികെ എത്തും.
ഒന്പതിന് രാവിലെ ഏഴിന് കുര്ബാനയ്ക്ക് തിരുവനന്തപുരം മേജര് ആര്ച്ച് ബിഷപ് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നേതൃത്വം നല്കും. തുടര്ന്ന് നേര്ച്ചവിളമ്പ് നടക്കും. എല്ലാ ദിവസവും രാവിലെ ഒമ്പതുമുതല് ഒന്നുവരെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടക്കും.
പെരുന്നാള് പരിപാടികള്ക്ക് സഹവികാരി ഫാ. ഗീവര്ഗീസ് കുറ്റി വടക്കേതില്, ട്രസ്റ്റി ഡോ. കെ.വി. തോമസ് കുട്ടി, സെക്രട്ടറിമാരായ മനോജ് ഏബ്രഹാം, ജോര്ജ് പി. ജോസഫ് എന്നിവരുടെ നേതൃത്വത്തില് കമ്മിറ്റി പ്രവര്ത്തിക്കും.