x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്പൂ​ർ​ണ ഹെ​ൽ​മെ​റ്റ് സാ​ക്ഷ​ര​ത നേ​ടി​യ ജില്ലയിലെ ആ​ദ്യ സ്‌​കൂ​ളാ​യി അ​ഞ്ചാ​ലും​മൂ​ട് സ​ർ​ക്കാ​ർ എ​ച്ച്എ​സ്എ​സ്

വെബ് ഡെസ്ക്
Published: October 2, 2026 12:27 AM IST | Updated: October 2, 2026 12:27 AM IST

ക​ള​ക്‌ടർ ആ​നി ജൂ​ല തോ​മ​സ് വി​ദ്യാ​ർ​ഥി​യെ ഹെ​ൽ​മ​റ്റ് അണി​യി​ക്കു​ന്നു.

കൊല്ലം: സ​മ്പൂ​ർ​ണ ഹെ​ൽ​മെ​റ്റ് സാ​ക്ഷ​ര​ത നേ​ടി​യ ജി​ല്ല​യി​ലെ ആ​ദ്യ സ്‌​കൂ​ളാ​യി അ​ഞ്ചാ​ലും​മൂ​ട് സ​ർ​ക്കാ​ർ എ​ച്ച്എ​സ്എ​സ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​യി​ൽ കു​ട്ടി​ക​ളും ഹെ​ൽ​മെ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ആ​വി​ഷ്ക​രി​ച്ച ‘കു​ട്ടി​ക​ൾ​ക്കും വേ​ണം ഹെ​ൽ​മെ​റ്റ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ഞ്ചാ​ലും​മൂ​ട് സ​ർ​ക്കാ​ർ എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ൾ​ക്ക് 1000 ഹെ​ൽ​മെ​റ്റു​ക​ൾ കൈ​മാ​റി​യ​തും സ​മ്പൂ​ർ​ണ ഹെ​ൽ​മെ​റ്റ് സാ​ക്ഷ​ര​ത നേ​ടി​യ സ്‌​കൂ​ളാ​യി പ്ര​ഖ്യാ​പി​ച്ച​തും.

സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്പൂ​ർ​ണ ഹെ​ൽ​മെ​റ്റ് സാ​ക്ഷ​ര​ത പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങ് ജി​ല്ലാ ക​ളക്‌ടർ ആ​നി ജൂ​ല തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​രോ കു​ഞ്ഞും രാ​ഷ്‌ട്ര ത്തി​ന്‍റെ സ​മ്പ​ത്താ​ണെ​ന്നും അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ന​മു​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​വും ബാ​ധ്യ​ത​യു​മു​ണ്ടെ​ന്നും കള​ക്‌ടർ പ​റ​ഞ്ഞു.

കു​ഞ്ഞു ജീ​വ​നാ​ണ്, ന​മു​ക്ക് സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്, ഞ​ങ്ങ​ൾ​ക്കെ​ല്ലാം ഹെ​ൽ​മെ​റ്റ്' എ​ന്ന സ​ന്ദേ​ശ​വു​മാ​യാ​ണ് ശി​ശു​ക്ഷേ​മ സ​മി​തി കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്. ബി​ജു ആ​ർ. നാ​യ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ജോ​യി​ന്‍റ് ആ​ർ​ടി​ഒ ആ​ർ ശ​ര​ത് ച​ന്ദ്ര​ൻ ഹെ​ൽ​മെ​റ്റ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച റാ​ലി എ​സി​പി എ​സ്.ഷാ​ജി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ശി​ശു​ക്ഷേ​മ​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഡി.ഷൈ​ൻ ദേ​വ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്‌​കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ബി. ​കൃ​ഷ്ണ​കു​മാ​ർ, ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ബ ആ​ന്‍റ​ണി, എ​ൻ.അ​ജി​ത് പ്ര​സാ​ദ്, ക​റ​വൂ​ർ എ​ൽ.വ​ർ​ഗീ​സ്, ആ​ർ.മ​നോ​ജ്, ബി​ന്ദു പ്ര​കാ​ശ്, എ​സ്.ഷെ​മി, ഷം​നാ​ർ, ഡെ​പ്യൂ​ട്ടി എ​ച്ച്എം​എ​സ് ജി​ജ, ജി. ​ര​ശ്മി, ഫി​ലോ​മി​ന സെ​ൽ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : District News Nattuvishesham helmet literacy Anchalummoodu Government HSS

Recent News

Corehub Up