അഞ്ചുനാട് മിനറൽ വാട്ടർ വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം
മറയൂർ: ഗുണനിലവാരമുള്ള അഞ്ചുനാട് കുപ്പിവെള്ളം വിപണിയിലേക്ക്. ആദിവാസി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഗിരിജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനി - അഞ്ചുനാട് കുപ്പിവെള്ള വിതരണ പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. മറയൂർ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ആദ്യ വിൽപ്പന പ്രസിഡന്റ് ജോമോൻ തോമസ് നബാർഡ് ജില്ലാ വികസന മാനേജർ എം.എസ്. അരുണിന് നൽകി നിർവഹിച്ചു.
നബാർഡ് റീജണൽ ഓഫീസർ പീയൂഷ് അധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ജോസഫ് കൊച്ചുകുന്നേൽ സ്വാഗതം ആശംസിച്ചു. സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിബി തോമസ് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു.
ആദിവാസി ഉന്നതികളിൽനിന്നുള്ള കമ്പനിയുടെ ഡയറക്ടർമാർ, ഓഹരി ഉടമകൾ, പ
ഞ്ചായത്ത് സെക്രട്ടറി, വാർഡ് അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എഫ്പിഒ ചെയർമാൻ മുരുകൻ സമ്മേളത്തിന് നന്ദി പറഞ്ഞു