അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച സോളാർ പാനലുകളുടെയും ലൈറ്റുകളുടെയും ഉദ്ഘാടനം മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിക്കു
സോളാര്‍ പാനലുകളും ലൈറ്റുകളും ഉദ്ഘാടനം ചെയ്തു
അങ്കമാലി: ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച സോളാർ പാനലുകളുടെയും ലൈറ്റുകളുടെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. വൈദ്യുതിയുടെ ഉപയോഗം കൂടുന്നതനുസരിച്ച് ഉത്പാദനം നടക്കുന്നില്ലെന്നും ആയതിനാൽ നമ്മൾ പ്രകൃതിദത്തമായ ഊർജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വൈദ്യുതിയുടെ 20-30 ശതമാനം മാത്രമേ ഉത്പാദനം നടക്കുന്നുള്ളുവെന്നും ബാക്കിയുള്ള വൈദ്യുതി ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് ഉപയോഗിക്കുന്നതെന്നും ഈ സാഹചര്യത്തിൽ സോളാറിന്റെ ഉപയോഗം വളരെ അഭിനന്ദനാർഹമാണെന്നും ചടങ്ങിൽ പങ്കെടുത്ത ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.
എൽഎഫ് ആശുപത്രിയിൽ 650 കിലോവാട്ടിന്റെ സോളാർ പാനലാണ് നിർമിച്ചിരിക്കുന്നതെന്ന് ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. വികാരി ജനറാൾ മോൺ. ആന്റോ ചേരാംതുരുത്തി, സനീഷ് കുമാർ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.എസ്. സഹിത, വാർഡ് കൗൺസിലർ ബിജി റെജി, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേംപിള്ളി എന്നിവർ പ്രസംഗിച്ചു.