കട്ടപ്പന: അങ്കണവാടി ഗുണഭോക്താക്കള്‍ക്കുള്ള പോഷകാഹാരം 50 ശതമാനം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് (സിഐടിയു) ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് അവകാശ സമരം നടത്തി. ജില്ലാ ജോ. സെക്രട്ടറി സി.ആര്. മുരളി ഉദ്ഘാടനംചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് എന്‍. ശോഭന അധ്യക്ഷത വഹിച്ചു.
അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടാബ്/ലാപ്ടോപ്പ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അനുവദിക്കുക, ഇന്‍സെന്റീവ് കുടിശിക ലഭ്യമാക്കുക, കുറഞ്ഞ വേതനം 26,000 രൂപയാക്കുക, ഗ്രാറ്റുവിറ്റി ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്.
Tags : Nattuvishesham District News