x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​മു​ഖ​രെ നേ​രി​ല്‍ക​ണ്ട് അ​നി​ല്‍കു​മാ​ര്‍; ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വ​ന്‍ഷ​ന്‍


Published: March 18, 2026 01:55 AM IST | Updated: March 18, 2026 01:55 AM IST

കോ​ട്ട​യം: എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി കെ. ​അ​നി​ല്‍കു​മാ​ര്‍ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ന്ദ​ര്‍ശ​ന​ങ്ങ​ളി​ലാ​ണ്. പ​ദ്മ​വി​ഭൂ​ഷ​ണ്‍ ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സി​നെ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നൊ​പ്പ​മെ​ത്തി സ​ന്ദ​ര്‍ശി​ച്ചു പി​ന്തു​ണ തേ​ടി. ചു​വ​രെ​ഴു​ത്തു​ക​ള്‍ നേ​ര​ത്തെ​ത​ന്നെ പൂ​ര്‍ത്തി​ക​രി​ച്ച എ​ല്‍ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍ ഫ്‌​ളെ​ക്‌​സ്, പോ​സ്റ്റ​ര്‍ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. മാ​റി​യ കേ​ര​ളം, മാ​റേ​ണ്ട​ത് കോ​ട്ട​യം എ​ന്ന​താ​ണ് അ​നി​ല്‍കു​മാ​റി​ന്‍റെ പ്ര​ചാ​ര​ണ വാ​ക്യം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മൈ​താ​ന​ത്തി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​തി​ര്‍ന്ന സി​പി​എം നേ​താ​വ് വൈ​ക്കം വി​ശ്വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​കോ​ട്ട​യം കെ​പി​എ​സ് മേ​നോ​ന്‍ ഹാ​ളി​ല്‍ ചേ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍വ​ന്‍ഷ​ന്‍ സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : nattu vishesham Anil Kumar meets leaders

Recent News

Corehub Up