മാലക്കല്ല്: വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമിച്ചുനൽകിയ ഏബ്രാഹം കടുതോടി മെമ്മോറിയൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ ഉദ്ഘാടനവും നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി മുഖ്യാതിഥിയായി. യൂത്ത് വിംഗ് യൂണിറ്റ് സംഭാവനയായി നൽകിയ പാലിയേറ്റീവ് ഉപകരണങ്ങൾ ജില്ലാ സെക്രട്ടറി കെ.വി. ദാമോദരൻ ഏറ്റുവാങ്ങി. സംസ്ഥാന കൗൺസിൽ അംഗം സുനിൽ കുമാർ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഗീതാ നാരായണൻ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സജേഷ് തോമസ്, സോജൻ മാത്യു, സി.ഒ. ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.വി. ജോണി- പ്രസിഡന്റ്, സി.ഒ. ജോസഫ്- ജനറൽ സെക്രട്ടറി, ഷാജി ജോസഫ്- ട്രഷറർ.
Tags : nattu vishesham Annual General Body