x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം-എം​എ​ൽഎ

വെബ് ഡെസ്ക്
Published: September 24, 2026 03:42 AM IST | Updated: September 24, 2026 03:42 AM IST

ചാ​ല​ക്കു​ടി: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ലാ പ​രി​ധി​യി​ൽ മാ​റ്റം​വ​രു​ത്താ​തെ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട്‌ വി​ജ്ഞാ​പ​നം മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ക​ടു​ത്ത ആ​ശ​ങ്ക പ​ട​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും, മാ​പ്പിം​ഗി​ല്‍ വ​ന്നി​ട്ടു​ള്ള അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍, കൃ​ഷി സ്ഥ​ല​ങ്ങ​ള്‍, തോ​ട്ട​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ന് ക​ത്ത് ന​ൽ​കി​യാ​താ​യി സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ ​അ​റി​യി​ച്ചു.

ക​ര​ട് വി​ജ്ഞാ​പ​നം പ്ര​കാ​രം ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​രി​യാ​രം വി​ല്ലേ​ജി​ലെ ഭൂ​രി​പ​ക്ഷം പ്ര​ദേ​ശ​ങ്ങ​ളും പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​യും ​ചൂ​ണ്ടി​ക്കാട്ടി.

റ​വ​ന്യൂ വ​കു​പ്പി​ന്‍റെ രേ​ഖ​ക​ള്‍ പ്ര​കാ​രം നി​ല​വി​ലെ പ​രി​യാ​രം വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ വ​ന​ഭൂ​മി ഇ​ല്ലാ​ത്ത​തും പൂ​ര്‍​ണ​മാ​യും ജ​ന​വാ​സ മേ​ഖ​ല​യും കൃ​ഷി​ഭൂ​മി​യാ​ണെ​ന്നും പ​രി​യാ​രം വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ കാ​ണി​ച്ചി​ട്ടു​ള്ള 12.36 ച.​കി.​മീ. വ​ന​ഭൂ​മി യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ വി​ല്ലേ​ജ് അ​തി​ര്‍​ത്തി പു​നഃ​നി​ര്‍​ണ​യ പ്ര​കാ​രം അ​തി​ര​പ്പി​ള്ളി വി​ല്ലേ​ജി​ന്‍റെ പ​രി​ധി​യി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നും എം​എ​ൽഎ ​ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ളു​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ ഇ​എ​സ്എ ​മാ​പ്പിം​ഗി​ല്‍ വ​ലി​യ രീ​തി​യി​ലു​ള്ള അ​തി​ര്‍​ത്തി, വി​സ്തീ​ര്‍​ണ പി​ഴ​വു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യി കാ​ണു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.
പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ള​ടെ ക​ര​ട് പ​ട്ടി​ക​യി​ൽ പ​രി​യാ​രം, അ​തി​ര​പ്പി​ള്ളി വി​ല്ലേ​ജു​ക​ൾ ഉ​ൾ​പ്പെ​ട്ട​തു​മാ​യി ത​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ വി​ളി​ച്ചു ചേ​ർ​ത്ത​യോ​ഗ​ത്തി​ൽ ഈ അ​പാ​ക​ത​ക​ൾ വ്യ​ക്ത​മാ​വു​ക​യും ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ ​മാ​സം 11 ന് ​ജി​ല്ലാ​ക​ള​ക്ട​ർ സം​സ്ഥാ​ന പ​രി​സ്ഥി​തി ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​ട്ടു​ള്ള​താ​യും എം​എ​ൽഎ ​അ​റി​യി​ച്ചു.

 

സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തും

ചാല​ക്കു​ടി: കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി ലോ​ല ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്നു ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, തോ​ട്ട​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​രെ​യും ബ​ഹു​ജ​ന​ങ്ങ​ളെ​യും സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടു​ള്ള കേ​ര​ള ക​ർ​ഷ​ക​സം​ഘ​ത്തി​ന്‍റെ സ​മ​ര പ്ര​ഖ്യാ​പ​നം 25ന് 10 ​ന് പ​രി​യാ​ര​ത്ത് ന​ട​ത്തും. സ​മ​രം പ്ര​ഖ്യാ​പ​നം ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ജോയിന്‍റ് ​സെ​ക്ര​ട്ട​റി എ.​സി. മൊ​യ്‌​തീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും..

പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ 7-ാമ​ത് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ പ​രി​യാ​രം, അ​തി​ര​പ്പി​ള്ളി, കോ​ട​ശേ​രി വി​ല്ലേ​ജു​ക​ൾ അ​ട​ക്കം 131 വി​ല്ലേ​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 98 വി​ല്ലേ​ജു​ക​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മ​തി​യെ​ന്നും ഈ ​മേ​ഖ​ല​ക​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, കൃ​ഷി​യി​ട​ങ്ങ​ൾ, തോ​ട്ട​ങ്ങ​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കി പു​തു​ക്കി​യ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടുവി​ക്ക​ണ​മെ​ന്നും മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​സം​ബ്ലി​യി​ൽ ഐ​ക്യ​ക​‌​ണ്ഠേ​ന പ്ര​മേ​യം പാ​സാ​ക്കി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്.
എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ക​ർ​ഷ​ക​സം​ഘം ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ.​ജോ​ജി, സെ​ക്ര​ട്ട​റി ടി.​പി.​ജോ​ണി, എം.​എം.​ഗോ​പി, കെ.​കെ.​റി​ജേ​ഷ് എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

 

വി​ജ്ഞാ​പ​നം നി​രു​ത്ത​ര​വാ​ദ​പ​രം: ആ​ർജെ​ഡി

ചാല​ക്കു​ടി: യ​ഥാ​ർ​ഥ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ ജ​ന​ങ്ങ​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി തി​ങ്ങിപ്പാ​ർ​ക്കു​ന്ന​ പ​രി​യാ​രം വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടെ ഇ​എ​സ്എ​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​വാ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി നി​രു​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ പു​തി​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണെ​ന്ന് ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​ജി​ൻ മോ​റേ​ലി.
പു​തി​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം 697 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ പ​രി​യാ​രം വി​ല്ലേ​ജ് ആ​ണെ​ന്നാ​ണ് വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്ന​ത്.​
പാ​ല​ക്കാ​ട് വ​രെ ഇ​തു പ​ര​ന്നു കി​ട​ക്കു​ന്ന​താ​യി​ട്ടാ​ണ് വി​ജ്ഞാ​പ​ന​ത്തി​ൽ കാ​ണു​ന്ന​ത്.
ഇ​ട​യ്ക്കി​ട​യ്ക്ക് തെ​റ്റാ​യി വി​വ​ര​ങ്ങ​ൾ വെ​ച്ച് വി​ജ്ഞാ​പ​ന​ങ്ങ​ൾ​ ഇ​റ​ക്കു​ക; ജ​നം ആ​ശ​ങ്ക​പ്പെ​ട്ട് തെ​രു​വി​ലി​റ​ങ്ങു​ക ; പി​ന്നീ​ട് തി​രു​ത്തു​ക; കു​റ​ച്ച് ക​ഴി​യു​മ്പോ​ൾ വീ​ണ്ടും യാ​തൊ​ന്നും പ​ഠി​ക്കാ​തെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ല്കി വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക ഇ​താ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചുനാ​ളു​ക​ളാ​യി സം​ഭ​വി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്.
വ​ന്യ​മൃ​ഗശ​ല്യംകൊ​ണ്ടും മ​റ്റും ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​നെ പ​രി​പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​വാ​ൻ മാ​ത്ര​മാ​ണ് ഇ​ത്ത​രം വി​ജ്ഞാ​പ​ന​ങ്ങ​ൾ കൊ​ണ്ട് ഉ​പ​ക​രി​ക്കു​കയെന്നും പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

 

 

പ​രി​യാ​രം വി​ല്ലേ​ജി​നെ ഒ​ഴി​വാ​ക്ക​ണം

പ​രി​യാ​രം: പ​ശ്ചി​മ​ഘ​ട്ട​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ന്ന രീ​തി​യി​ൽ കേ​ന്ദ്ര​പ​രി​സ്ഥി​തി​വ​കു​പ്പ് ഇ​റ​ക്കി​യി​രി​ക്കു​ന്ന ക​ര​ട് രേ​ഖ​യി​ൽ പ​രി​യാ​രം വി​ല്ലേ​ജി​നെ മു​ഴു​വ​നാ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് പ​രി​യാ​രം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ൽ വ​നം വ​കു​പ്പി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലു​ള്ള വ​ന​പ്ര​ദേ​ശം മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ക​ര​ട് രേ​ഖ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് തോ​മ​സ് തെ​ക്കെ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സി. ബെ​ന്നി മാ​സ്റ്റ​ർ, സ​ണ്ണി കാ​ര​ക്ക​ട, ഷോ​ബി വ​ട്ടോ​ലി, വ​ർ​ഗീ​സ് തീ​താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up