x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ര കി​ലോ​ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ‌​ന​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ


Published: March 17, 2026 06:57 AM IST | Updated: March 17, 2026 06:57 AM IST

നെ​ടു​മ്പാ​ശേ​രി: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ആ​റ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ‌​ന തൊ​ഴി​ലാ​ളി പോ​ലീ​സ് പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ ആ​ലി​പ്പൂ​ർ സ്വ​ദേ​ശി ബാ​ബു​ൽ മി​ത്ര (41) യെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫും നെ​ടു​മ്പാ​ശേ​രി പോ​ലീ​സും ചേ​ർ​ന്ന് അ​ത്താ​ണി എ​യ​ർ​പോ​ർ​ട്ട് സി​ഗ്ന​ൽ ജം​ഗ്ഷ​ന​ടു​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

ബം​ഗാ​ളി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി തീ​വ​ണ്ടി​യി​ൽ യാ​ത്ര ചെ​യ്ത് കോ​യ​മ്പ​ത്തൂ​രി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​വി​ടെ നി​ന്ന് ബ​സ് മാ​ർ​ഗം അ​ത്താ​ണി​യി​ലെ​ത്തി. ബാ​ഗി​ൽ പ്ര​ത്യേ​കം പൊ​തി​ഞ്ഞ പാ​യ്ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പോ​ലീ​സ് പി​ടി​കൂ​ടാ​തി​രി​ക്കാ​നാ​ണ് കോ​യ​മ്പ​ത്തൂ​ർ വ​രെ ട്രെ​യി​നി​ലെ​ത്തി തു​ട​ർ​ന്ന് ബ​സി​ൽ യാ​ത്ര ചെ​യ്ത​ത്. ആ​ലു​വ മാ​റ​ന്പി​ള്ളി ഭാ​ഗ​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​ല്പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി.

 

Tags : nattu vishesham state employee arrested

Recent News

Corehub Up