കൈനകരി: ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ നടന്നു. രാവിലെ സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി കുട്ടനാട് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ എസ്. ശ്രീജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് ജെസമ്മ ജോസഫ് മുഖ്യസന്ദേശം നൽകി. കുട്ടികളുടെ സൈക്കിൾ റാലിക്കുശേഷം കൈനകരി ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിക്കെതിരേയുള്ള അവബോധം വളർത്തുന്ന ബോധവത്കരണ ക്ലാസ് നടത്തി. വിമുക്തി കോ-ഓർഡിനേറ്റർ ജോബിൻ പി. ജേക്കബ്, അധ്യാപക പ്രതിനിധി റോസമ്മ ഔസേഫ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News