ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഏറ്റുമാനൂര്‍ ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരു
ചേര്‍പ്പുങ്കല്‍: ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഏറ്റുമാനൂര്‍ ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ദ്വിദിന ക്യാമ്പ് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ക്യാമ്പിനോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനത്തില്‍ ലഹരിവിരുദ്ധ റാലിയും സംഘടിപ്പിച്ചു.
ലഹരിവിരുദ്ധ റാലിയുടെ ഫ്ളാഗ് ഓഫ് ഹെഡ്മാസ്റ്റര് ജോജി ഏബ്രഹാം നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ പിടിഎ പ്രസിഡന്റ് കെ.ബി. അജേഷ് ലഹരിവിരുദ്ധ സന്ദേശം നല്കി. ഏറ്റുമാനൂര്‍ ലോക്കല്‍ അസോസിയേഷന് സെക്രട്ടറി വിന്‍സ് ടോം, വിവിധ സ്കൂളുകളില്‍നിന്നുള്ള സ്കൗട്ട് മാസ്റ്റര്‍മാര്‍, ഗൈഡ് ക്യാപ്റ്റന്മാര്, വിദ്യാർഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews