x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​രി​യാ​പു​ര​ത്തി​ന്‍റെ മൂ​ന്ന് താ​ര​ങ്ങ​ൾ

വെബ് ഡെസ്ക്
Published: October 5, 2026 12:16 AM IST | Updated: October 5, 2026 12:16 AM IST

സാ​വി​യോ ജോ​മി, ബി.​പി.​ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, കെ.​അ​ഹ്മ​ദ് സെ​യി​ൻ

അ​ങ്ങാ​ടി​പ്പു​റം: ജി​ല്ലാ വു​ഷു അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശി​നി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ
സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ സാ​വി​യോ ജോ​മി, ബി.​പി.​ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ, കെ.​ അ​ഹ്മ​ദ് സെ​യി​ൻ എ​ന്നി​വ​ർ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി.

സ്കൂ​ളി​ലെ കെ.​ മു​ഹ​മ്മ​ദ് നി​ദാ​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി. ഐ​എ​സ്കെ മു​ഹ​മ്മ​ദ​ലി (പു​ലാ​മ​ന്തോ​ൾ ഐ​എ​സ്കെ മാ​ർ​ഷ്യ​ൽ അ​ക്കാ​ഡ​മി), പി.​എ​ൻ.​ സു​മേ​ഷ് (പെ​രി​ന്ത​ൽ​മ​ണ്ണ ജൂ​ബി​ലി മാ​ർ​ഷ്യ​ൽ ആ​ർ​ട്സ്) എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up