x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യവിരുദ്ധസമിതി പൊ​തു​യോ​ഗ​വും പ്ര​ക​ട​ന​വും ന​ട​ത്തി


Published: December 21, 2025 07:40 AM IST | Updated: December 21, 2025 07:40 AM IST

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി ബ്രൂ​വ​റി വി​ധി നീ​തി​യു​ടെ വി​ജ​യ​മാ​ണെ​ന്ന് ഉ​ദ്ഘോ​ഷി​ച്ചും ബ്രൂ​വ​റി​യെ പൂ​ർ​ണ​മാ​യും വി​ല​ക്കു​ന്ന​ത് വ​രേ​യും തു​ട​ർ​സ​മ​രം പ്ര​ഖ്യാ​പി​ച്ചും കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി പാ​ല​ക്കാ​ട് അ​ഞ്ചു​വി​ള​ക്കി​ൽ മ​ദ്യവി​രു​ദ്ധ ജി​ല്ലാ പൊ​തു​യോ​ഗ​വും പ്ര​ക​ട​ന​വും ന​ട​ത്തി.


പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക തു​ട​ർ​ന്നും ഉ​ൾ​ക്കൊ​ണ്ട് വേ​ണ്ടി വ​ന്നാ​ൽ സു​പ്രീം​കോ​ട​തി വ​രെ പോ​രാ​ട്ടം തു​ട​രാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. എ​ല​പ്പു​ള്ളി​യി​ൽ ബ്രൂ​വ​റി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള തീ​രു​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ബ​ഹു​ജ​ന​സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നും യോ​ഗം പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള മ​ദ്യ​നി​രോ​ധ​നസ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ല​ൻ തൃ​ത്താ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ള​യോ​ടി വേ​ണു​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ പി.​വി. സ​ഹ​ദേ​വ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ​ൻ. ച​ന്ദ്ര​ൻ, എ​ച്ച്. അ​ക്ബ​ർ ബാ​ദു​ഷ, കെ. ​കാ​ദ​ർ മൊ​യ്തീ​ൻ, എം. ​സു​ഭാ​ഷ് കു​മാ​ർ, ക​ന​ക​ൻ പാ​ട​ത്ത് വീ​ട്, എം. ​ശാ​ന്തി ന​ട​രാ​ജ​ൻ, സ​ന്തോ​ഷ് മ​ല​ന്പു​ഴ, പി. ​സി​ദ്ധാ​ർ​ഥ​ൻ, പ്ര​വ​ർ​ത്ത​കസ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി​രാ​യി​രി സെ​യ്ത് മു​ഹ​മ്മ​ദ്, അ​ന്പ​ല​ക്കാ​ട് വി​ജ​യ​ൻ, ടി.​പി. ക​ന​ക​ദാ​സ്, ഗോ​പാ​ല​ൻ മ​ല​ന്പു​ഴ, എ​സ്. സ​ഹാ​ബു​ദ്ദീ​ൻ, കെ.​ടി. പു​ഷ്പ​വ​ല്ലി ന​ന്പ്യാ​ർ, മ​ല്ലി​ക കൃ​ഷ്ണ​ൻ, ടി.​എ​ച്ച്. ത​ങ്കം പ്ര​സം​ഗി​ച്ചു.

Tags : nattu vishashesham Anti-Liquor Committee holds

Recent News

Corehub Up