മുണ്ടൂർ: യുവക്ഷേത്ര കോളജ് ആന്റിറാഗിംഗ് സെല്ലും ഐക്യൂഎസിയും പാലക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി ഒന്നാം വർഷ യുജി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ആന്റിറാഗിംഗ് ബോധവത്കരണ സെമിനാർ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ അഡ്വ.എം. ഷബാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു.
ഡിഎൽഎസ്എ, പിഎൽവി സുനില രഘു, അസിസ്റ്റന്റ് പ്രഫ ശിൽപ എസ്. കുമാർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ സ്വാഗതവും വിദ്യാർഥി ലിജു വർഗീസ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സെമിനാറിൽ അഡ്വ. ഷബാസ് ക്ലാസെടുത്തു.
Tags : Nattuvishesham District News