x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യു​ടെ പ​ച്ച​ക്ക​റി​ക്ക​ട സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 15, 2026 01:43 AM IST | Updated: October 15, 2026 01:43 AM IST

ക​ഴ​ക്കൂ​ട്ടം : വ​യോ​ധി​ക​യു​ടെ പ​ച്ച​ക്ക​റി​ക്ക​ട ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചെന്നു പരാതി. തൃ​പ്പാ​ദ​പു​രം ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി റോ​ഡ​രി​കി​ൽ പ​ച്ച​ക്ക​റി ക​ട ന​ട​ത്തു​ന്ന വ​സ​ന്ത (72) യു​ടെ ക​ട​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി ന​ശി​പ്പി​ക്കപ്പെട്ടത്. ക​ട ന​ശി​പ്പി​ച്ച ശേ​ഷം അ​വ​ശി​ഷ്ട​ങ്ങ​ൾ തൃ​പ്പാ​ദ​പു​രം മേ​ലേ​ക്കു​ള​ത്തി​ൽ നിക്ഷേപിക്കുകയും ചെയ് തിട്ടുണ്ട്. ക​ട​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂക്ഷിച്ചിരുന്ന പ​ച്ച​ക്ക​റി​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും ചന്തയിൽനിന്നു പ​ച്ച​ക്ക​റി എ​ടു​ക്കാ​നാ​യി സൂ​ക്ഷി​രുന്ന പ​ണ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി വ​സ​ന്ത ക​ഴ​ക്കൂ​ട്ടം പൊലിസി ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ഴ​ക്കൂ​ട്ടം പൊലി സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ​മീ​പ​ത്തെ സി​സി ക്യാ​മ​റ​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : vegetable shop NattuVishesham DistrictNews

Recent News

Corehub Up