x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യപാ​ത​യി​ല്‍ ഓ​ട നി​ര്‍​മി​ക്കാ​ന്‍ 5.42 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി

വെബ് ഡെസ്ക്
Published: September 5, 2026 11:13 PM IST | Updated: September 5, 2026 11:13 PM IST

പ്രതീകാത്മക ചിത്രം

ചാ​ത്ത​ന്നൂ​ര്‍: ചെ​റി​യൊ​രു മ​ഴ പെ​യ്താ​ല്‍ പോ​ലും ചാ​ത്ത​ന്നൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ദേ​ശീ​യ​പാ​ത മു​ങ്ങി ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​തി​നും യാ​ത്രാ ദു​രി​ത​ത്തി​നും ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് പ​ദ്ധ​തി. ചാ​ത്ത​ന്നൂ​ര്‍ ജം​ഗ്ഷ​നി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന് 5.42 കോ​ടി ചെ​ല​വ​ഴി​ച്ചു​ള്ള ഓ​ട നി​ര്‍​മാ​ണ പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ചു.
ദേ​ശീ​യ​പാ​ത 66ന്‍റഎ ​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ പ്ര​ത്യേ​ക വി​ഹി​ത​ത്തി​ല്‍ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. നി​ര​ന്ത​രം വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ഒ​മ്പ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഓ​ട​ക​ള്‍ നി​ര്‍​മി​ക്കും. ചാ​ത്ത​ന്നൂ​ര്‍ തി​രു​മു​ക്ക് മു​ത​ല്‍ ശീ​മാ​ട്ടി ജം​ഗ്ഷ​ന്‍ വ​രെ വെ​ള്ള​ക്കെ​ട്ട് ഏ​റ്റ​വും രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഓ​ട നി​ര്‍​മാ​ണം. വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​ക്കി​ക്ക​ള​യാ​ന്‍ ശേ​ഷി​യു​ള്ള വ​ലി​യ ഓ​ട​ക​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.

നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ര്‍​മാ​ണം.

വെ​ള്ളം കെ​ട്ടി​നി​ന്ന് ഗ​താ​ഗ​ത​ത്തി​നും ക​ട​ക​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടാ​വു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ചാ​ത്ത​ന്നൂ​ര്‍ തോ​ട്ടി​ലേ​ക്ക് സു​ഗ​മ​മാ​യി വെ​ള്ളം ഒ​ഴു​കി​പോ​കു​ന്ന രീ​തി​യി​ല്‍ ഓ​ട​ക​ള്‍ നി​ര്‍​മി​ക്കും. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത് മു​ത​ല്‍ മ​ഴ പെ​യ്താ​ല്‍ ക​ടു​ത്ത വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്.

വെ​ള്ളം ഒ​ഴു​കി​പ്പോ​യി​രു​ന്ന ക​ലു​ങ്കു​ക​ള്‍ നീ​ക്കി​യ​ശേ​ഷം പാ​ത വി​ക​സ​നം ആ​രം​ഭി​ച്ച​തോ​ടെ ദേ​ശീ​യ​പാ​ത മു​ങ്ങി ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​തും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​തും പ​തി​വാ​യി​രു​ന്നു. ഇ​തു​കാ​ര​ണം വ്യാ​പാ​രി​ക​ള്‍ വ​ലി​യ ന​ഷ്‌ടമാ​ണ് നേ​രി​ടു​ന്ന​ത്. ഓ​ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ചാ​ത്ത​ന്നൂ​രി​ലെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​മ​ഹേ​ശ്വ​രി പ​റ​ഞ്ഞു.

പ്ര​തീ​ക്ഷി​ക്കു​ന്ന നേ​ട്ട​ങ്ങ​ള്‍

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​കു​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത സ്തം​ഭ​നം ഒ​ഴി​വാ​കും. ക​ട​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​ന്‍ സാ​ധി​ക്കും. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്കും മ​ഴ​ക്കാ​ല​ത്ത് സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും. ഓ​ട​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തോ​ടെ മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് ത​ട​യാ​നാ​കും.
ഓ​ട നി​ര്‍​മി​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍, അ​ട​ങ്ക​ല്‍ തു​ക

ചാ​ത്ത​ന്നൂ​ര്‍ ക​ന​റ ബാ​ങ്കി​ന് എ​തി​ര്‍​വ​ശം- 380 മീ​റ്റ​ര്‍. തു​ക: 1,70,12,000.ശീ​മാ​ട്ടി ജം​ക്ഷ​ന്‍ -160 മീ​റ്റ​ര്‍. - 43,98,000. തി​രു​മു​ക്ക്- 110 മീ​റ്റ​ര്‍. തു​ക 33,20,000. പ​ഴ​യ എ​സ്ബി​ഐ-306 മീ​റ്റ​ര്‍- 90,75,000 രൂ​പ. പു​തി​യ എ​സ്ബി​ഐ- 260 മീ​റ്റ​ര്‍- തു​ക 76,70,000 രൂ​പ.

കോ​ണ്‍​ക്രീ​റ്റ് ഓ​ട​ക​ളാ​ണ് നി​ര്‍​മി​ക്കു​ക. ചാ​ത്ത​ന്നൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ള്‍ ജം​ക്ഷ​നി​ലെ ഓ​ട. ഹോ​ട്ട​ല്‍ സേ​വ്യ​റി​നു സ​മീ​പം-120 മീ​റ്റ​ര്‍. തു​ക 24,16,000. സീ​താ​റാം ജം​ഗ്ഷ​ന്‍ 110 മീ​റ്റ​ര്‍. തു​ക 21,80,000. ഊ​റാം​വി​ള കെ​എ​സ്ആ​ര്‍​ടി സി ​ജം​ഗ്ഷ​ന്‍ - 200 മീ​റ്റ​ര്‍. 59,94,000. കാ​ഞ്ഞി​രം​വി​ള ക്ഷേ​ത്ര​ത്തി​നു സ​മീ​പം- 115 മീ​റ്റ​ര്‍. തു​ക 21,35,000 രൂ​പ.

നി​ര്‍​മാ​ണം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തു​ക. ഇ​തി​ന്റെ ക​രാ​ര്‍ അം​ഗീ​ക​രി​ച്ചു. നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ ചാ​ത്ത​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ര്‍​മാ​ണം.

 

Tags : national highway NattuVishasham DistrictNews

Recent News

Corehub Up