x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ വോ​ളി: സെ​ന്‍റ് ജോ​ർ​ജും അ​സം​പ്ഷ​നും ചാ​മ്പ്യ​ന്മാ​ർ

വെബ് ഡെസ്ക്
Published: September 5, 2026 11:55 PM IST | Updated: September 5, 2026 11:55 PM IST

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ന് എം.​ജെ . സെ​ബാ​സ്റ്റ്യ​ൻ എം ​എം​എ​ൽ ട്രോ​ഫി ന​ൽ​കു​ന്നു.

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ന്നു​വ​ന്ന ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ കോ​ളീ​ജി​യ​റ്റ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ അ​ങ്ക​മാ​ലി ഡി​സ്റ്റ് കോ​ള​ജി​നെ ര​ണ്ടി​നെ​തി​രേ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് ചാ​ന്പ്യ​ന്മാ​രാ​യി. സ്കോ​ർ 25 - 20, 25-27 , 26-28 , 25 - 18, 15-13. വി​ജ​യി​ക​ൾ​ക്ക് എം.​ജെ .സെ​ബാ​സ്റ്റ്യ​ൻ എം​എം​എ​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ ചാ​മ്പ്യ​ൻ​മാ​ർ. ഫൈ​ന​ലി​ൽ പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജി​നെ നേ​രി​ട്ടു​ള്ള മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​സം​പ്‌​ഷ​ൻ കോ​ള​ജ് വി​ജ​യി​ച്ച​ത്. സ്കോ​ർ 25-18, 25-14 , 27-25.

ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​പി. നാ​സ​ർ, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ്, ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, വാ​ർ​ഡ് കാ​ൺ​സി​ല​ർ ജ​യിം​സ് കു​ന്നേ​ൽ, കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യ്യാ​നി ചാ​ർ​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Aruvithura Volleyball NattuVishasham DistrictNews

Recent News

Corehub Up