x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​വും ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും

വെബ് ഡെസ്ക്
Published: September 5, 2026 11:57 PM IST | Updated: September 5, 2026 11:57 PM IST

പു​​ര​​സ്കാ​​ര​​ദാ​​ന സ​​മ്മേ​​ള​​നം ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

മാ​​ന്നാ​​നം: കോ​​ട്ട​​യം സം​​സ്കൃ​​തി ഫൗ​​ണ്ടേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മാ​​ന്നാ​​നം കെ​​ഇ സ്കൂ​​ളി​​ൽ അ​​ധ്യാ​​പ​​ക ദി​​നാ​​ച​​ര​​ണ​​വും ക​​ർ​​മ​​ശ്രേ​​ഷ്ഠ പു​​ര​​സ്കാ​​ര സ​​മ​​ർ​​പ്പ​​ണ​​വും ന​​ട​​ത്തി.
​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫൗ​​ണ്ടേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ടി.​​വി. സോ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ല​​യി​​ലെ 23 അ​​ധ്യാ​​പ​​ക​​രെ ആ​​ദ​​രി​​ച്ചു.

കെ​​ഇ സ്‌​​കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ.​​ഡോ. കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ, കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ.​​ലൂ​​ക്കാ ചാ​​വ​​റ സി​​എം​​ഐ, ഡോ. ​​റോ​​സ​​മ്മ സോ​​ണി, വി.​​എ​​സ്. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ നാ​​യ​​ർ, റോ​​സ് ജോ​​സ് നെ​​ടി​​യ​​കാ​​ല, പ്ര​​ഫ.​​ഷാ​​ജി ജോ​​സ​​ഫ്, ജോ​​സ​​ഫ് താ​​ന​​മാ​​വു​​ങ്ക​​ൽ, ബി​​ബി​​ൻ പി. ​​ബേ​​ബി, പ്ര​​ദീ​​പ് മാ​​ത്യു, ശ​​ശി​​ധ​​ര​​ൻ പാ​​റ​​മ്പു​​ഴ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​ധ്യാ​പ​ക​ർ​ക്ക് ചെ​ടി​ക​ൾ
സ​മ്മാ​നി​ച്ച് വിദ്യാർഥികൾ

അ​​തി​​ര​​മ്പു​​ഴ: അ​​ധ്യാ​​പ​​ക​​ർ​​ക്ക് ചെ​​ടി​​ക​​ൾ സ​​മ്മാ​​നി​​ച്ച് അ​​തി​​ര​​മ്പു​​ഴ സെന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ൽ അ​​ധ്യാ​​പ​​കദി​​നം ആ​​ഘോ​​ഷി​​ച്ചു.
സ്കൂ​​ളി​​ലെ എ​​സ്പി​​സി യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വ്യ​​ത്യ​​സ്ത​​മാ​​യ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ത​​ങ്ങ​​ൾ ന​​ട്ടു​​വ​​ള​​ർ​​ത്തി​​യ ചെ​​ടി​​ക​​ളാ​​ണ് അ​​ധ്യാ​​പ​​ക​​ർ​​ക്ക് സ​​മ്മാ​​ന​​മാ​​യി കൈ​​മാ​​റി​​യ​​ത്. അ​​റി​​വും മൂ​​ല്യ​​ങ്ങ​​ളും ന​​ൽ​​കി വി​​ദ്യാ​​ർ​​ഥി​​ക​​ളെ വ​​ള​​ർ​​ത്തു​​ന്ന അ​​ധ്യാ​​പ​​ക​​രോ​​ടു​​ള്ള സ്നേ​​ഹ​​വും ബ​​ഹു​​മാ​​ന​​വും പ്ര​​കൃ​​തി സം​​ര​​ക്ഷ​​ണ സ​​ന്ദേ​​ശ​​വു​​മാ​​യി ചേ​​ർ​​ത്തി​​ണ​​ക്കി​​യ പ​​രി​​പാ​​ടി അ​​ധ്യാ​​പ​​ക​​ർ​​ക്കും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഒ​​രു​​പോ​​ലെ ഹൃ​​ദ്യ​​മാ​​യി. ‌

അ​ധ്യാ​പ​ക ദി​നാ​ച​ര​ണം

കൂ​​രോ​​പ്പ​​ട :ദേ​​ശീ​​യ അ​​ധ്യാ​​പ​​ക ദി​​നാ​​ച​​ര​​ണം ക​​ൺ​​സ്യൂ​​മേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് കേ​​ര​​ള കൂ​​രോ​​പ്പ​​ട മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ച​​രി​​ച്ചു. പാ​​മ്പാ​​ടി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജെ​​യ്ജി പാ​​ല​​യ്ക്ക​​ലോ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക​​ൺ​​സ്യൂ​​മേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ താ​​ലൂ​​ക്ക് പ്ര​​സി​​ഡ​ന്‍റ് അ​​നി​​ൽ കൂ​​രോ​​പ്പ​​ട അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ടി.​​ജി. മോ​​ഹ​​ന​​ൻ, ഉ​​മാ ലാ​​ൽ, എം.​​പി അ​​ന്ത്ര​​യോ​​സ്, ടി.​​എം ജോ​​ർ​​ജ്, ജ​​യ​​മോ​​ൾ ജോ​​ൺ​​സ​​ൺ, പി. ​​ഗോ​​പ​​കു​​മാ​​ർ വെ​​ള്ള​​മ​​റ്റം, എം.​​സി ജോ​​ണി​​ക്കു​​ട്ടി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
സ​​മ്മേ​​ള​​ന​​ത്തി​​ൽ ജി​എ​​ൽ​​പി​എ​സി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക ടി.​​ജി സു​​നി​​ത​​കു​​മാ​​രി​​യെ ആ​​ദ​​രി​​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up