തൊടുപുഴ: ഭക്ഷണ വിതരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുതിന് പ്രത്യേക യോഗം വിളിക്കുമെന്ന് ഗവ.ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. കേരള ഹോട്ടല്‍സ് ആൻഡ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെഎച്ച്എഫ്എ പ്രസിഡന്റ് എം.എന്‍. ബാബു അധ്യക്ഷത വഹിച്ചു. തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ.സലിംകുട്ടിയെയും ഭാരവാഹികളെയും യോഗത്തില്‍ ആദരിച്ചു. ജില്ലാ വ്യവസായ ഓഫീസര്‍ ലിസിയമ്മ സാമുവല്‍ ക്ലാസ് നയിച്ചു.
കാഡ്സ് ചെയര്മാന് കെ.ജി. ആന്റണി, ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന് മേഖലാ പ്രസിഡന്റ് ജോസ് വര്‍ക്കി, ജോസ്ലറ്റ് മാത്യു, വി.എന്‍. ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Apu John Joseph