x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​രത്ത് പ്ര​ത്യേ​ക ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​തി​രൂ​പ​ത പ്ര​തി​നി​ധി​ക​ൾ

വെബ് ഡെസ്ക്
Published: August 6, 2026 01:05 AM IST | Updated: August 6, 2026 01:05 AM IST

ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ എ​ന്നി​വ​ർ ത​യ്യേ​നി ഗ​വ. സ്കൂ​ളി​ലെ ദു​രി​താ​ശ്വ​സ

ത​യ്യേ​നി: ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​തി​നി​ധി​ക​ളാ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ന്ധു​വീ​ടു​ക​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണം. വ​ള​രെ ഗൗ​ര​വ​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണ് എ​ല്ലാ​യി​ട​ങ്ങ​ളി​ലും കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത് പ​ക​ൽ​സ​മ​യ​ത്താ​യ​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് ജീ​വ​നു​ക​ൾ ന​ഷ്ട​മാ​കാ​തി​രു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും ഇ​നി​യും മ​ഴ ശ​ക്തി​പ്പെ​ട്ടാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വീ​ണ്ടും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണം.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യൂ​മ​ന്ത്രി​ക്കും മെ​യി​ലു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്. അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വി​കാ​രി ജ​ന​റാ​ളും ഫാ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ലും മ​ന്ത്രി​മാ​രാ​യ സ​ണ്ണി ജോ​സ​ഫും റോ​ജി എം. ​ജോ​ണു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും ഇ​വി​ടു​ത്തെ സ്ഥി​തി​ഗ​തി​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്‌​തു. ത​യ്യേ​നി വി​കാ​രി ഫാ. ​തോ​മ​സ് മേ​നേ​പാ​ട്ട്പ​ടി​ക്ക​ൽ, ആ​ന്‍റോ തെ​രു​വം​കു​ന്നേ​ൽ, തോ​മ​സ് മാ​ത്യു മ​ണ്ണ​നാ​നി​ക്ക​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews highland region.

Recent News

Corehub Up