x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലിജൻസ് ഉ​പ​ക​ര​ണ​ങ്ങ​ളും മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സാ​മേ​ഖ​ല​യും

വെബ് ഡെസ്ക്
Published: September 18, 2026 10:22 PM IST | Updated: September 18, 2026 10:22 PM IST

പ്രതീകാത്മക ചിത്രം

ദ​ക്ഷി​ണേ​ന്ത്യ​ന്‍ ശി​ല്പ​ശാ​ല നാ​ളെ ചെ​ത്തി​പ്പു​ഴ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്യാ​ട്രി​യു​ടെ നേ​തൃ​ത്വത്തി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലിജൻസ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ മാ​ന​സി​കാ​രോ​ഗ്യരം​ഗ​ത്ത് എ​ങ്ങി​നെ ഫ​ല​പ്ര​ദ​മാ​യും നൈ​തി​ക​മാ​യും ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ആശുപത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വരെ ശി​ല്‍​പ​ശാ​ല ന​ട​ക്കും.

ആശുപത്രി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യിം​സ് പി. ​കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്ത്യ​ന്‍ സൈ​ക്യാ​ട്രി​ക് സൊ​സൈ​റ്റി കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​ഗ​ര്‍ ടി, ​സെ​ന്‍റ് തോ​മ​സ് ആശുപത്രി സെ​ക്യാ​ട്രി​ക് വി​ഭാ​ഗം സീ​നി​യ​ര്‍ കൺസൾട്ടന്‍റ് ഡോ. ​പി.​സി. ഷാ​ഹു​ല്‍ അ​മീ​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും.

പ​രി​പാ​ടി​ക​ള്‍​ക്ക് ആശുപത്രി‍ അ​സോ. ഡ​യ​റ​ക്ട​ർമാ​രാ​യ ഫാ.​ ജോ​ഷി മു​പ്പ​തില്‍​ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ല്‍, പോ​ള്‍ മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​യ 60 ചി​കി​ത്സ​ക​ര്‍ ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 9633100011 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Tags : District News Nattuvishesham Artificial Intelligence Mental Health Treatment

Recent News

Corehub Up