x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലോ​ത്സ​വ​ങ്ങ​ൾ ഐ​ക്യ​വും സാ​ഹോ​ദ​ര്യ​വ്യം ഉൗ​ട്ടി​യു​റ​പ്പി​ക്കും: ക​ള​ക്‌ട​ർ

വെബ് ഡെസ്ക്
Published: October 14, 2026 11:00 PM IST | Updated: October 14, 2026 11:00 PM IST

മ​ല​പ്പു​റം സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ഴ​ക്കാ​ട്ടി​രി: മ​ല​പ്പു​റം സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് പു​ഴ​ക്കാ​ട്ടി​രി പി​ഇ​എ​സ് ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ തി​രി​തെ​ളി​ഞ്ഞു. ജി​ല്ല​യി​ലെ 62 സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 1750ൽപ​രം വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ക്കു​ന്ന ക​ലോ​ത്സ​വം എ​ട്ടു വേ​ദി​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

ക​ലോ​ത്സ​വം ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലോ​ത്സ​വ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ സാ​ഹോ​ദ​ര്യ​വും ഐ​ക്യ​ബോ​ധ​വും ഉൗ​ട്ടി​യു​റ​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹോ​ദ​യ മ​ല​പ്പു​റം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹോ​ദ​യ മാ​ഗ​സി​ൻ അ​വാ​ർ​ഡു​ക​ൾ യ​ഥാ​ക്ര​മം പീ​സ് പ​ബ്ലി​ക് സ്കൂ​ൾ കോ​ട്ട​ക്ക​ൽ, സെ​ന്‍റ് ജോ​സ​ഫ്സ് പു​ത്ത​ന​ങ്ങാ​ടി, എം​ഇ​എ​സ് വ​ളാ​ഞ്ചേ​രി എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് ക​ള​ക്‌ട​ർ സ​മ്മാ​നി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ലോ​ത്സ​വ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ നീ​തു കൃ​ഷ്ണ​ക്ക് കാ​ഷ് അ​വാ​ർ​ഡും ശി​ലാ​ഫ​ല​ക​വും സ​മ്മാ​നി​ച്ചു. യു​വ ഗാ​യി​ക​യും റി​യാ​ലി​റ്റി​ഷോ താ​ര​വു​മാ​യ തീ​ർ​ഥ സ​ത്യ​ൻ ഗാ​ന​മാ​ല​പി​ച്ചു.

പി​ഇ​എ​സ് ഗ്ലോ​ബ​ൽ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പി. ​നാ​രാ​യ​ണ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. സ്കൂ​ൾ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​അ​ജ​യ്, ഡ​യ​റ​ക്‌ട​ർ ഡോ. ​വി.​എ. അ​ജ​യ്, മേ​ള​യു​ടെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും പി​ഇ​എ​സ് ഗ്ലോ​ബ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ വി​നീ​ത വി. ​നാ​യ​ർ, സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ ജൗ​ഹ​ർ, പി. ​ഹ​രി​ദാ​സ്, ഫാ.​ ന​ന്നം പ്രേം​കു​മാ​ർ, ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​ർ​മ​ല ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള സ​ഹോ​ദ​യ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ജി പോ​ൾ ഓ​വ​റോ​ൾ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

K-Rail Survey

നീ​തു​കൃ​ഷ്ണ സ​ർ​ഗ​പ്ര​തി​ഭ

പു​ഴ​ക്കാ​ട്ടി​രി: മ​ല​പ്പു​റം സ​ഹോ​ദ​യ സ​ർ​ഗോ​ൽ​സ​വ ഐ​ടി മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്നി​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി നീ​തു​കൃ​ഷ്ണ മേ​ള​യി​ൽ 30 പോ​യി​ന്‍റു​ക​ൾ നേ​ടി സ​ർ​ഗ​പ്ര​തി​ഭാ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി.

കാ​റ്റ​ഗ​റി-​നാ​ല് കാ​ർ​ട്ടൂ​ണ്‍, ജ​ലച്ഛാ​യം, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഒ​ന്നാം സ​മ്മാ​നം. ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത​തും ഈ ​മി​ടു​ക്കി​യാ​ണ്.

ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ നീ​തു​വി​ന് ശി​ലാ​ഫ​ല​ക​വും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. ഈ ​ക​ലാ​കാ​രി കേ​ന്ദ്ര സ​ർ​ക്കാ​ർ നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ ഡ​യ​റ​ക്‌ട​റാ​യ കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും പി​വി​എ​സ് എ​ര​ഞ്ഞി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക കെ. ​ദീ​പ​യു​ടെ​യും മ​ക​ളാ​ണ്.

K-Rail Survey

കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ മു​ന്നി​ൽ

പു​ഴ​ക്കാ​ട്ടി​രി: 136 ഇ​ന​ങ്ങ​ളി​ൽ നൂ​റ് ഇ​ന​ങ്ങ​ളു​ടെ ഫ​ലം വ​ന്ന​പ്പോ​ൾ കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ 650 പോ​യി​ൻു​മാ​യി ഒ​ന്നാ​മ​തും കു​റ്റി​പ്പു​റം എം​ഇ​എ​സ് കാ​ന്പ​സ് സ്കൂ​ൾ 631 പോ​യി​ന്‍റു​മാ​യി ര​ണ്ടും പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ 568 പോ​യി​ന്‍റു​മാ​യി മൂ​ന്നും സ്ഥാ​ന​ത്താ​ണ്.

കാ​റ്റ​ഗ​റി ത​ല വി​ജ​യി​ക​ൾ

കാ​റ്റ​ഗ​റി- 1

1 ഗു​ഡ്‌വി​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ പൂ​ക്കോ​ട്ടും​പാ​ടം 84
2 സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ട്ട​ക്ക​ൽ 77
3.ഹി​ലാ​ൽ പ​ബ്ലി​ക് പൊ​ന്നാ​നി 75

കാ​റ്റ​ഗ​റി- 2

1 എം ​ഇ എ​സ് കു​റ്റി​പ്പു​റം 115
2 സെ​ന്‍റ് ജോ​സ​ഫ് പു​ത്ത​ന​ങ്ങാ​ടി 113
3 സേ​ക്ര​ഡ് ഹാ​ർ​ട്ട് 107
3.ജെം​സ് പ​ബ്ലി​ക് സ്കൂ​ൾ കൂ​രി​യാ​ട് 107

കാ​റ്റ​ഗ​റി- 3

1 സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ട്ട​ക്ക​ൽ 189
3.എം​ഇ​എ​സ് കു​റ്റി​പ്പു​റം 187
3 ജെം​സ് കൂ​രി​യാ​ട് 178

കാ​റ്റ​ഗ​റി- 4

1 സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ട്ട​ക്ക​ൽ 201
2 എ​യ​ർ​പോ​ർ​ട്ട് സ്കൂ​ൾ ക​രി​പ്പൂ​ർ 189
3.എം​ഇ​എ​സ് വ​ളാ​ഞ്ചേ​രി 183

പൊ​തു​വി​ഭാ​ഗം

1 എം​ഇ​എ​സ് കു​റ്റി​പ്പു​റം 80
2.സേ​ക്ര​ഡ് ഹാ​ർ​ട്ട് 76
3 ബെ​ഞ്ച്മാ​ർ​ക് തി​രൂ​ർ 52

Tags : Arts festivals NattuVishesham DistrictNews

Recent News

Corehub Up