x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​സം​പ്ഷ​ൻ കോ​ള​ജും അ​ൽ​ഫോ​ൻ​സ അ​ത്‌​ല​റ്റി​ക് അ​ക്കാ​ദ​മി​യും ജേ​താ​ക്ക​ൾ

ജോ​​ജി പേ​​ഴ​​ത്തു​​വ​​യ​​ലി​​ൽ
Published: September 27, 2026 12:53 AM IST | Updated: September 27, 2026 12:53 AM IST

ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ജേ​​താ​​ക്ക​​ളാ​​യ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ടീം.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: 69ാമ​​ത് ജി​​ല്ലാ സീ​​നി​​യ​​ർ അ​​ത്‌​​ല​​റ്റി​​ക് ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് 271 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​നം നേ​​ടി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് 194 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​വും ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് 136 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി.

ജൂ​​നി​​യ​​ർ അ​​ത്‌​​ല​​റ്റി​​ക്സ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി ഒ​​ന്നാം സ്ഥാ​​നം നേ​​ടി. വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച അ​​ക്കാ​​ദ​​മി ആ​​കെ 565 പോ​​യി​​ന്‍റ് നേ​​ടി. 310 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് ര​​ണ്ടാം സ്ഥാ​​ന​​വും 290 പോ​​യി​​ന്‍റു​​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് മൂ​​ന്നാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി.

സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ബി​​നോ പി. ​​ജോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച് വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​എ. ഷെ​​മീ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പാ​​റ​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​മ്മ വ​​ർ​​ഗീ​​സ്, സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് ബ​​ർ​​സാ​​ർ ഫാ.​​ഡോ. മ​​നോ​​ജ് പാ​​ല​​ക്കു​​ടി, സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് ഫി​​സി​​ക്ക​​ൽ എ​​ജ്യു​​ക്കേ​​ഷ​​ൻ വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​പ്ര​​വീ​​ൺ ത​​ര്യ​​ൻ, ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക്സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഡോ. ​​ത​​ങ്ക​​ച്ച​​ൻ മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ൾ

ബോ​​യ്സ് അ​​ണ്ട​​ർ14 - പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി (60 പോ​​യി​​ന്‍റ്), കു​​റു​​മു​​ള്ളൂ​​ർ വി​​വേ​​കാ​​ന​​ന്ദ പ​​ബ്ലി​​ക് സ്കൂ​​ൾ (45 പോ​​യി​​ന്‍റ്). ഗേ​​ൾ​​സ് അ​​ണ്ട​​ർ 14- ഭ​​ര​​ണ​​ങ്ങാ​​നം എ​​സ്എ​​ച്ച്ജി​​എ​​ച്ച്എ​​സ് (88 പോ​​യി​​ന്‍റ്), പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി (34 പോ​​യി​​ന്‍റ്).ഗേ​​ൾ​​സ് അ​​ണ്ട​​ർ 16- പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി (73 പോ​​യി​​ന്‍റ്), കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ (67 പോ​​യി​​ന്‍റ്).ഗേ​​ൾ​​സ് അ​​ണ്ട​​ർ 18 - പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി (89 പോ​​യി​​ന്‍റ്), കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് എ​​ച്ച്എ​​സ്എ​​സ് (32 പോ​​യി​​ന്‍റ്). ബോ​​യ്സ് അ​​ണ്ട​​ർ 16 - പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി (52 പോ​​യി​​ന്‍റ്), ആ​​നി​​ക്കാ​​ട് അ​​ര​​വി​​ന്ദ വി​​ദ്യാ​​മ​​ന്ദി​​രം (37 പോ​​യി​​ന്‍റ്).ബോ​​യ്സ് അ​​ണ്ട​​ർ18 - പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി (135 പോ​​യി​​ന്‍റ്) ആ​​നി​​ക്കാ​​ട് അ​​ര​​വി​​ന്ദ വി​​ദ്യാ​​മ​​ന്ദി​​രം (70.5 പോ​​യി​​ന്‍റ്). അ​​ണ്ട​​ർ-20 വ​​നി​​ത​​ക​​ൾ - ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് (244 പോ​​യി​​ന്‍റ്), പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി (106 പോ​​യി​​ന്‍റ്). അ​​ണ്ട​​ർ-20 പു​​രു​​ഷ​​ന്മാ​​ർ - കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് (120 പോ​​യി​​ന്‍റ്), ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് (112 പോ​​യി​​ന്‍റ്). പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് (155 പോ​​യി​​ന്‍റ്), ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് (136 പോ​​യി​​ന്‍റ്). വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് (231 പോ​​യി​​ന്‍റ്), പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി (134 പോ​​യി​​ന്‍റ്).

Tags : NattuVishesham DistrictNews

Recent News

Corehub Up