കതിരൂർ: കൂടാളി ഹയർസെക്കൻഡറി സ്കൂൾ റോവർ ആൻഡ് റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ കതിരൂരിലെ പ്രതീക്ഷ ലഹരി വിമോചനകേന്ദ്ര പുനരധിവാസ കേന്ദ്രത്തിൽ നടത്തിയ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പ്രതീക്ഷ മാനേജർ ഫ്രാൻസിസ് മാത്യു ഉദ്ഘാടനം ചെയ്തു. റോവർ സ്കോട്ട് ലീഡർ ഒ.വി. നിതീഷ് അധ്യക്ഷത വഹിച്ചു. പ്രതീക്ഷ ഡയറക്ടർ ഫാ. ജയ്സൺ മുഖ്യപ്രഭാഷണം നടത്തി. ആഗോളതലത്തിൽ ലഹരി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പ്രതീക്ഷ കേന്ദ്രം കൗൺസിലർ രാഹുൽ കൃഷ്ണ വിദ്യാർഥികൾക്കായി ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ റാലി, സെമിനാർ, ലഹരിയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നവരുമായുള്ള സംവാദം, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. പ്രതീക്ഷ കൗൺസിലർ നവ്യ ജോസ്, പട്രോൾ ലീഡർമാരായ മുഹമ്മദ് നിഹാൽ, കെ.പി.യദുനന്ദ് റെയിഞ്ചർ ലീഡർ കെ.ടി.വിനീത എന്നിവർ പ്രസംഗിച്ചു
Tags : At Kudali Nattuvishesham District news