മുണ്ടൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു യുവക്ഷേത്ര കോളജ് ആന്റിനാർക്കോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തിൽ കുന്നപ്പുള്ളി ബസ് സ്റ്റോപ്പിലേക്കു സംഘടിപ്പിച്ച റാലി പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടറും ട്രെയ്നിംഗ് ആൻഡ് പ്ലെയ്സ്മെന്റ് ഓഫീസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. യുയുസി അശ്വതി എസ്. നായർ വിദ്യാർഥികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ഷൈജു പരിയത്ത് സ്വാഗതവും ആന്റിനാർക്കോട്ടിക്ക് സെൽ കൺവീനർ ഡോ.ജി. സുജീഷ് നന്ദിയും പറഞ്ഞു.
Tags : Yuvakshetra College Nattuvishesham District news