x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കത്ത് വീ​ടി​ന് നേ​രേ ആ​ക്ര​മ​ണം: ജ​ന​ൽ ചി​ല്ലു​ക​ളും കാ​റും ത​ക​ർ​ത്തു


Published: May 12, 2026 07:14 AM IST | Updated: May 12, 2026 07:14 AM IST

മു​ക്കം: മു​ക്കം പൂ​ള​പ്പൊ​യി​ലി​ൽ വീ​ടി​ന് നേ​രേ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം.പൂ​ള​പ്പൊ​യി​ൽ സ്വ​ദേ​ശി അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ ക​ല്ലേ​റു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലും ത​ക​ർ​ന്നു.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് നേ​രെ വ്യാ​പ​ക​മാ​യി ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. 15 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞും അ​മ്മ​യും കി​ട​ന്നി​രു​ന്ന മു​റി​യു​ടെ ജ​ന​ൽ ചി​ല്ലു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്ന് മു​റി​ക്ക​ക​ത്തേ​ക്ക് ക​ല്ല് തെ​റി​ച്ചു​വീ​ണെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ഹ​മ്മ​ദ് കു​ട്ടി മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും, ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത​യി​ല്ലാ​ത്ത​തി​നാ​ൽ അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ മ​റ്റ് സി​സി​ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Tags : nattu vishesham Attack on house Mukkam

Recent News

Corehub Up