കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയെ മുംബൈ പോലീസാണെന്നു പറഞ്ഞ് തട്ടിപ്പ് നടത്താന്‍ ശ്രമം.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തട്ടിപ്പ് ശ്രമമാണെന്ന് ബോധ്യമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉടന്‍ തന്നെ ഫോണ്‍ ബന്ധം വിഛേദിച്ച് ഡിജിപിക്കു പരാതി നല്കി. തന്റെ പേരില്‍ പുതിയ മൊബൈല്‍ ഫോണ്‍ കണക്ഷന് എടുത്തിട്ടുണ്ടെന്നും അതിന്റെ വിവരങ്ങള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
Tags : nattu visheshsam digital fraud Thiruvanchoor