x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​ക​യ​റി ആ​ക്ര​മി​ക്കാ​ൻ​ശ്ര​മം: നാ​ലു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു


Published: June 10, 2026 07:07 AM IST | Updated: June 10, 2026 07:07 AM IST

പൂ​വ​ച്ച​ൽ: പൂ​വ​ച്ച​ലി​ൽ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ നാ​ലു​പേ​ർ​ക്കെ​തി​രേ കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു. പൂ​വ​ച്ച​ൽ പു​ന്നാം​ക​രി​ക്ക​കം കു​രു​വി​ക്കാ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ സു​രേ​ഷും ദീ​പു​വും ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ സു​നി​ൽ​കു​മാ​ർ, സ​ന​ൽ, വേ​ണു​ഗോ​പാ​ൽ, സ​മീ​പ​വാ​സി​യാ​യ മ​റ്റൊ​രാ​ൾ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പൊ​തു​വ​ഴി​യി​ൽ കെ​ട്ടി​ക്കി​ട​ന്ന മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ടെ തു​ട​ക്കം. ജൂ​ൺ നാ​ലി​നു വൈ​കു​ന്നേ​രം പൂ​വ​ച്ച​ലി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ സു​നി​ൽ​കു​മാ​ർ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് ദീ​പു​വി​ന്‍റെ പ​രാ​തി.

കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ എ​തി​ർ​ക​ക്ഷി​ക​ളെ താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത​ദി​വ​സം വൈ​വൈ​കു​ന്നേ​രം പ്ര​തി​ക​ളെ​ത്തി വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ദീ​പു​വി​ന്‍റെ ആ​രോ​പ​ണം. 112ൽ ​വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up