x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗി​ക​പീ​ഡ​ന ശ്ര​മം: വെ​ല്‍​ന​സ് ക്ലി​നി​ക് ഉ​ട​മ വീ​ണ്ടും പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 25, 2026 01:54 AM IST | Updated: September 25, 2026 01:54 AM IST

പ്രതീകാത്മക ചിത്രം

പ​യ്യ​ന്നൂ​ര്‍: മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​നാ​ലു​കാ​രി​യു​ടെ പ​രാ​തി​യി​ല്‍ ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍. പ​യ്യ​ന്നൂ​ര്‍ ബൈ​പാ​സ് റോ​ഡി​ന് സ​മീ​പ​ത്തെ ആ​രോ​ഗ്യ വെ​ല്‍​ന​സ് ക്ലി​നി​ക്, ഫി​റ്റ്‌​ന​സ് ആ​ൻ​ഡ് ജിം ​ഉ​ട​മ ശ​ര​ത് ന​മ്പ്യാ​രെ (44)യാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ന​ടു, ക​ഴു​ത്ത് വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യു​ള്ള പ​രാ​തി​യി​ല്‍ പ്ര​തി​ക്കെ​തിരേ പൊ​ലിസ് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ലാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

2024 ജൂ​ലൈ ഒ​ന്നി​നും സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. പി​താ​വി​നോ​ടൊ​പ്പം ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​ന്‍ എ​ത്തി​യ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി​യാ​ണ് അ​ന്ന് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. അ​ട​ച്ചി​ട്ട വാ​തി​ല്‍ തു​റ​ന്ന് ര​ക്ഷ​പ്പെ​ട്ട യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് സം​ഭ​വ​ദി​വ​സം രാ​ത്രി​യോ​ടെ ഇ​യാ​ളെ പി​ടി​കൂ​ടി അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

പ​യ്യ​ന്നൂ​ര്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത ശ​ര​ത് ന​മ്പ്യാ​ര്‍ പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തെ​യാ​ണ് ശ​ര​ത് ന​മ്പ്യാ​ര്‍ പ​യ്യ​ന്നൂ​രി​ല്‍ ക്ലി​നി​ക് ന​ട​ത്തു​ക​യും ഫി​സി​യോ തെ​റാ​പ്പി ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up