x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ടാ​യി​പ്പാ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ


Published: August 4, 2026 07:33 AM IST | Updated: August 4, 2026 07:33 AM IST

മ​ല​പ്പു​റം: വേ​ങ്ങ​ര റോ​ഡി​ൽ പാ​ണ​ക്കാ​ട് എ​ടാ​യി​പ്പാ​ല​ത്ത് വ​ൻ​തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ൽ കാ​ര​ണം ഈ ​റൂ​ട്ടി​ലു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. മ​ല​പ്പു​റം-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ൽ എ​ടാ​യി​പ്പാ​ലം ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നാ​ൽ മ​ഴ കു​റ​യു​ന്ന​തു​വ​രെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​ക​ൾ വി​ഭാ​ഗം മ​ഞ്ചേ​രി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​ധി​കാ​ര​ത്തൊ​ടി-​കു​റ്റാ​ളൂ​ർ ഫ​സ്റ്റ് റീ​ച്ച് റോ​ഡ് (കൊ​ണോ​ന്പാ​റ-​കാ​രാ​ത്തോ​ട്) വ​ഴി​യോ ഒ​തു​ക്കു​ങ്ങ​ൽ-​കാ​രാ​ത്തോ​ട്/​വേ​ങ്ങ​ര വ​ഴി​യോ തി​രി​ഞ്ഞു​പോ​ക​ണം.

കൂ​ടാ​തെ, കാ​രാ​ത്തോ​ട്-​കോ​ട്ടു​മ​ല-​പാ​റ​ക്ക​ട​വ്-​കോ​ട്ടു​മ​ല പ​റ​ന്പ് റോ​ഡി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​ക്കും റോ​ഡി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നാ​ൽ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഭാ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​വും താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം എ​ടാ​യി​പ്പാ​ല​ത്ത് അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ല​യു​ടെ വ​ലി​യൊ​രു ഭാ​ഗം റോ​ഡി​ലേ​ക്ക് അ​ട​ർ​ന്ന് വീ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ഭൂ​മി​യി​ൽ മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ​യും ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ​യും പെ​ർ​മി​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും നി​ർ​ബാ​ധം മ​ണ്ണെ​ടു​പ്പ് തു​ട​ർ​ന്ന​താ​ണ് മ​ണ്ണി​ടി​യി​ടാ​ൻ കാ​ര​ണം.

മ​ണ്ണെ​ടു​പ്പ് ന​ട​ന്ന​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്ന് മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ​റ​യു​ന്നു. അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് മ​ണ്ണെ​ടു​പ്പ് ന​ട​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യി​ട്ടു​ണ്ട്. കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മ​ണ്ണെ​ടു​ത്ത സ്ഥ​ല​ത്താ​ണ് റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി പ​റ​ഞ്ഞു. റോ​ഡി​ലു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം എ​ഡി​എം അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി.​കെ. ന​ജീ​ബ്, ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ സു​നി​ൽ പി. ​ശ​ങ്ക​ർ, ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ ടി. ​അ​നൂ​പ്, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് തു​ട​ങ്ങി​യ​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.​റോ​ഡി​ലെ മ​ണ്ണും ക​ല്ലും മ​ര​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ അ​റി​യി​ച്ചു

Tags : nattu vishesham Authorities' negligence landslide

Recent News

Corehub Up