x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴ ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു

വെബ് ഡെസ്ക്
Published: July 25, 2026 01:47 AM IST | Updated: July 25, 2026 01:47 AM IST

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ​

ചെ​റു​പു​ഴ: ചെ​റു​പു​ഴ ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു. ത​ളി​പ്പ​റ​മ്പി​ൽനി​ന്ന് ചി​റ്റാ​രി​ക്കാ​ലി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും പാ​ലാ​വ​യ​ൽ നി​ന്നു ചെ​റു​പു​ഴ​യി​ലേ​ക്കു വ​ന്ന കാ​റും ത​മ്മി​ലാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​റു​പു​ഴ ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചെ​റു​പു​ഴ ടൗ​ണി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചെ​റു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ മാ​റ്റി.

 

Tags : Nattuvishesham DistrictNews DeepikaNews Autorickshaw

Recent News

Corehub Up