പുരസ്കാര ജേതാവ് അരിയൂർ രാമകൃഷ്ണനെ മന്ത്രി എൻ. ഷംസുദ്ദീൻ ആദരിക്കുന്നു.
കല്ലടിക്കോട്: ആലപ്പുഴ ശ്യാമമാധവം, ഷൊർണൂർ സപ്തസ്വര, പട്ടാമ്പി നിള, കരുവാരക്കുണ്ട് ഗാനം, ഗുരുവായൂർ വിശ്വഭാരതി എന്നീ പുരസ്കാരങ്ങൾക്ക് അർഹനായ ഓൾ കേരള ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും സാഹിത്യകാരനുമായ അരിയൂർ രാമകൃഷ്ണനെ തിരുവനന്തപുരം പി.എൻ. പണിക്കർ ഫൗണ്ടേഷൻ വികാസ്കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ദേശീയ വായനമഹോത്സവ വേദിയിൽ കഴിഞ്ഞദിവസം ആദരിച്ചു.
പൊതു വിദ്യഭ്യാസമന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ അരിയൂർ രാമകൃഷ്ണനെ പൊന്നാട അണിയിച്ചു. മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. കവി അസീസ് ഭീമനാട്, എം.പി. സാദിഖ്, കെ.ടി. അബ്ദുള്ള, കെ.എസ്. മനോജ്, സി.പി. വിജയൻ, കെപിഎസ് പയ്യനടം, ബിന്ദു ചന്ദ്രൻ, നീതു എം. ശങ്കർ എന്നിവർ പ്രസംഗിച്ചു.