കോടിക്കുളം: ലോകത്തിനു ഭാരതത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനയാണ് ആയുര്‍വേദവും യോഗയുമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. കോടിക്കുളം പഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ പരിശോധന മുറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇളംദേശം ബ്ലോക്് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കര്‍ യോഗ ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനു ജിജോ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഷൈനി റെജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തങ്കപ്പന്, സ്ഥിരംസമിതിയംഗങ്ങളായ ജെര്‍ളി റോബി, ലൂസി അലോഷ്യസ്, എ.ജെ. മാനുവല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്.സലിം, മെംബര്‍മാരായ ബിന്ദു സിജി, ഗിരിജ ഗോപി, ജോസ് തോമസ്, വി.എം. ഹബീബ്, കൊച്ചുറാണി ഫ്രാന്‍സിസ്, ടി.സി. ബിനിമോന്, ദീപുമോന് ടി. കണ്ണമ്പുഴ, കെ.പി.ജോളി, അസി. എന്‍ജിനിയര്‍ ജോസ് പ്രവീണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത കുറുപ്പ്, സാബിറ ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News