പ്രതീകാത്മക ചിത്രം
ഏഴല്ലൂര്‍: സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ ആയുര്‍വേദ ദിനാചരണവും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഏഴല്ലൂര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലെ ഡോ. എയ്ഞ്ചല വിന്‍സന്റ്, ഡോ. എല്‍.എ. രഞ്ജു എന്നിവരെ ഹെഡ്മിസ്ട്രസ് സൗമ്യ എസ്. നെടുങ്ങാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു.
കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാലിനി എരപ്പനാല്, പിടിഎ പ്രസിഡന്റ് ജോര്‍ജ് തണ്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു. ആയുര്‍വേദത്തിന്റെ പ്രാധാന്യവും ഔഷധസസ്യങ്ങളുടെ ഗുണങ്ങളും വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുന്നതിനായി സ്കൂള്‍ അങ്കണത്തില്‍ ഔഷധസസ്യ ഉദ്യാനം ഒരുക്കി.
ആരോഗ്യകരമായ നല്ല നാളേക്കായി ആയുര്‍വേദം എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ മത്സര രചനകള്‍ ഡോക്ടര്‍മാര്‍ക്ക് കൈമാറി. അധ്യാപകരായ മരിയ ഗ്രേസ് ജയിംസ്, ബിധു ചന്ദ്രന്, ആന്റണി ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി. നാടന്‍ പലഹാരപ്പന്തല് എന്ന പേരില്‍ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Ayurveda Day